കോവിഡ് കാലത്തിൻറെ അഞ്ചാം ഘട്ടത്തിലൂടെ നാം പോയിക്കൊണ്ടിരിക്കുന്നു. രാജ്യം മാത്രമല്ല ലോകം തന്നെയും ഈ ഭീതിയുടെ നിഴലിൽ തന്നെ . ഇനിയുള്ളത് സൂക്ഷ്മതയുടെയും കരുതലിന്റെയും ജാഗ്രതയുടെയും നാളുകൾ .
പ്രവാസികൾ വിദേശത്ത് നിന്നും ഒഴുകിയെത്തുകയാണ് . ഇനിയും വരാനുള്ളവർ ഏറെ . വരുന്നവരുടെ പുനഃരധിവാസം, ജോലി ലഭ്യത ,ശാരീരികവും മാനസികവുമായ കരുതൽ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും സംരംഭകത്വത്തിനോടാണ് കൂടുതൽ ആളു കൾക്കും പ്രിയം .ഇവിടെയാണ് സ്റ്റാർട്ട് അപ്പ് മിഷൻ പോലുള്ള സ്വയം സംരംഭകത്വത്തിൻറെ സാധ്യത നാം കൂടുതൽ മനസിലാക്കുന്നത്.
വരുംകാല തൊഴിൽ സാധ്യതകളുടെ പ്രഭവ കേന്ദ്രമായി സ്റ്റാർട്ട് അപ്പ് മിഷനുകൾ മാറുന്ന ഒരു കാലത്തിലേക്കാണ് നാം കടക്കുന്നതെന്നാണ് സ്റ്റാർട്ട് അപ്പ് മിഷൻ എം ഡി ഡോ സജി ഗോപിനാഥിന് പറയാനുള്ളത്. ‘ ദി ഗൾഫ് ഇന്ത്യൻസ് ‘ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
കോവിഡ് കാലത്തിൻറെ വലുതും ചെറുതുമായ ഒരുപാടു മാറ്റങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് എന്നത് തൊഴിൽ സംബന്ധമായ മാറ്റങ്ങൾ ആണ് . ജോലി നഷ്ട്പ്പെട്ട് വിദേശത്തു നിന്നും എത്തുന്ന പ്രവാസികൾക്ക് ഒരുപാടു ആശ്വാസകരമാണ് സ്റ്റാർട്ട് അപ്പ് മിഷൻ പോലുള്ള സ്വയം സംരംഭകത്വങ്ങൾ . ഇവയുടെ സാധ്യത എത്രത്തോളം ഉണ്ട്?
കോവിഡ് കാലത്തിൻറെ വലിയൊരു വെല്ലുവിളി അല്ലെങ്കിൽ മാറ്റം എന്നത്, നേരത്തെ ഉണ്ടായിരുന്ന വലിയ ഉൽപ്പാദന തലത്തിലുള്ള ബിസിനസ് ആശയത്തിൽ നിന്നും മാറിയിട്ട് ചെറുകിട സംരംഭം എന്ന ആശയത്തിലേക്ക് നാം ചുരുങ്ങുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.കൃഷിയിൽ ഈ മാറ്റം പ്രകടമായി സംഭവിച്ചു. കൃഷിയിൽ മാത്രമല്ല , പല മേഖലകളിലും ഇത്തരം ചെറുകിട സംരംഭകത്വം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല , . . .ഒരുപാടു ചെറുകിട സംരംഭകർ പല മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്നു .അത് പോലെ തന്നെയാണ് , ആരോഗ്യരക്ഷാ മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദനം കൂടുന്നതും . ഉദാഹരണത്തിന് മാസ്ക് , സാനിറ്റൈസർ ഉൽപ്പാദനം തുടങ്ങിയവ.
കോവിഡ് വന്നതോട് കൂടി സാമൂഹ്യ അകലം പാലിക്കേണ്ടി വന്നു .അതിനാൽ കടകളിൽ പോയി ആളുകൾ സാധനങ്ങൾ വാങ്ങുന്നതിനു പകരം ഡിജിറ്റൽ ഷോപ്പിംഗ് എന്ന ആശയം നിലവിൽ വന്നു.. അത് കൊണ്ട് തന്നെ പുതിയൊരു ഡിജിറ്റൽ ട്രാൻസാക്ഷൻ കൊടുക്കുന്ന കമ്പനികളുടെ ആവശ്യവും ഇവിടെ ഉണ്ടായി
മറ്റൊന്ന് , നേരത്തെ നമ്മൾക്ക് വളരെ വേഗം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നു. കോവിഡ് വന്നതോട് കൂടി ഇതിലും ഒരു മാറ്റം വരികയുണ്ടായി.. ഇനി പഴയ പോലെ രോഗം മാറുന്നത് വരെയോ കോവിഡിന് ഒരു വാസിനേഷൻ കണ്ടെത്തുന്നത് വരെയോ ഇതിനൊരു മാറ്റം സാധ്യമല്ല.അതിനർത്ഥം നമ്മുടെയെല്ലാം മൊബിലിറ്റിയിൽ എല്ലാം ഒരു മാറ്റം വരും. .അത് പോലെ സർവീസ് ഇൻഡസ്ട്രിയിലും മാറ്റം വരും.
പ്രവാസികളിൽ ഈ മേഖലയിൽ വിദഗ്ദ്ധരായവർക്ക് ഒരുപാടു ജോലി സാധ്യതയുണ്ട് . റിമോട്ട് വർക്കിംഗ് , ഡിജിറ്റലൈസേഷൻ തുടങ്ങിയവയിൽ ആണിത് കൂടുതലായും കാണുക . .കൂടാതെ സ്‌കിൽഡ്, അൺസ്‌കിൽഡ് മേഖലകളിലും ഇവർക്ക് സാധ്യതയുണ്ട്.കാരണം, നമ്മുടെ നാട്ടിൽ നിന്നും ഏകദേശം രണ്ടു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോയി കഴിഞ്ഞു..ഇവരുടെ അഭാവത്തിലും ഈ മേഖലയിൽ തല്പരർ ആയവർക്ക് തൊഴിൽ സാധ്യതയുണ്ട്..അതെ രീതിയിൽ അല്ലെങ്കിലും കുറച്ചു കൂടി പ്രൊഡക്ടിവ് ആയിട്ട് ഈ മേഖലയിൽ ഇവരെ നമുക്ക് ഉപയോഗിക്കാവുന്നതാണ്..
ചുരുക്കി പറഞ്ഞാൽ, പത്തൊൻപ്പതുകളിൽ ചെറുകിട സംരംഭങ്ങളെ ആശ്രയിച്ചിരുന്ന ലോകം ഇരുപതുകൾ ആയപ്പോൾ വൻ സംരംഭകങ്ങൾ എന്ന ആശയത്തിലായി . നാം ഇപ്പോൾ ആ പഴയ പാതയിലേക്ക് തന്നെയാണ് മാറിക്കൊണ്ടിരിക്കുന്നത്.
ഇത് കേരളം പോലുള്ള ഒരു നാടിനു ഒരുപാടു ഗുണകരമാണ് ചെയ്യുന്നത്. ഇവിടെ സ്ഥല പരിമിതി ഉണ്ടായിരുന്നു.ആ അവസ്ഥയിൽ നിന്നും വ്യത്യസ്തമായി ചെറു സംരംഭകങ്ങൾക്കു സാധ്യതയേറുന്നു.ആ സംരംഭകങ്ങളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇന്റിഗ്രേറ്റ് ചെയ്യാനും പറ്റും .അങ്ങനെ ടെക്നോളജി ഇന്റിഗ്രേഷൻ കൊണ്ട് വരാൻ കഴിയുന്ന കമ്പനികൾ വരുമ്പോഴാണ് ഈ അവസ്ഥയെ നമുക്ക് മറികടക്കാൻ സാധിക്കുന്നത്. അത് കൊണ്ട് തന്നെ ചെറുകിട വ്യവസായങ്ങൾ തുടങ്ങാനുള്ള മനുഷ്യവിഭവ ശേഷി, ടെക്നോളജി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇവിടെ നിലവിൽ സാധ്യമാണ്.. ആരുടേയും ആശ്രയമില്ലാതെയും ജോലി ചെയ്യാം.അതിലൂടെ സ്വയം പര്യാപ്തതയുടെ കാലം പ്രതീക്ഷിക്കാം
നിലവിലുള്ള സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾക്ക് ഈ കോവിഡ് കാലത്തു എത്രത്തോളം പിടിച്ചു നില്ക്കാൻ കഴിയുന്നുണ്ട് ?
കോവിഡ് കാലത്ത് ബിസിനസ് കൂടിയ സ്റ്റാർട്ട് ആപ്പുകൾ ഒട്ടേറെയുണ്ട് . അത് പോലെ ബിസിനസ് തീർത്തും ഇല്ലാതായ സംരംഭങ്ങളും ഉണ്ട് ടൂറിസം മേഖല അതിനുദാഹരണമാണ്.ഈ സമയത്തും ബിസിനസ് വളർത്തുകയും ജനപ്രിയത നേടുകയും ചെയ്ത സ്റ്റാർട്ട് അപ്പുകളിൽ ഒന്നാണ് ‘ റോബേർട്ട് ‘ എന്ന പ്രൊഡക്ട് ഒരുപാട് വാർത്ത പ്രാധാന്യം നേടിയ ഒന്നായിരുന്നു ഇത് . കൂടാതെ മാസ്‌ക്കുകൾ ഡിസ്പോസിപ്പൾ ചെയുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട സ്റ്റാർട്ട് അപ്പ് കമ്പനിയും കോവിഡ് കാലത്തേ അതിജീവിച്ച സംരംഭകങ്ങളിൽ ഉൾപ്പെട്ടവയാണ്
പ്രവാസികൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?
അങ്ങനെ ഒന്നുമില്ല. നവീനവും നൂതനവുമായ ആശയവുമായി വരുന്നവർക്ക് .ഫണ്ടിംഗ് കിട്ടുമോ എന്ന് സ്റ്റാർട്ട് അപ്പ് പരിശോധിക്കുന്നു. അങ്ങനെ ഉള്ളവർക്ക് സാമ്പത്തികം ലഭിക്കാനുള്ള ലിങ്ക് ചെയ്തു കൊടുക്കുന്നു.സ്കിൽ സെറ്റ് വേണം.ഒന്നും ഇല്ലാത്ത ആൾക്ക് ഇതു പറ്റില്ല.
സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നും സാമ്പത്തിക സഹായങ്ങൾ പ്രതീക്ഷിക്കാമോ?
സ്റ്റാർട്ട് ആപ്പ് ആർക്കും സാമ്പത്തിക സഹായം കൊടുക്കാറില്ല.. നല്ല മികച്ച നവീനമായ ആശയവുമായി വരുന്നവർക്ക് ഒരു പാർട്ണറെ അടുപ്പിച്ചു കൊടുക്കുന്നു. അതിനുള്ള സഹായ സഹകരണങ്ങൾ സ്റ്റാർട്ട് അപ്പ് ചെയ്തു കൊടുക്കും.
യുവാക്കൾക്ക് അല്ലാതെ മുതിർന്ന പൗരന്മാർക്കും സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാൻ സാധ്യമാണോ.?
ഇതിൽ പ്രായ പരിധി ഇല്ലാ, ജോലി പരിചയം ഉള്ളവർക്ക് കൂടുതൽ സാധ്യതയുണ്ട്. അത്രേ മാത്രം .
സുമിത്രാ സത്യൻ