കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടി ക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈ വിംഗ് ലൈസന്‍സ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്
കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തി വനിതക ള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍ കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂ ന്ന് വര്‍ഷത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടു ണ്ട്.
പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സു കള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെ ന്നും അറിയിപ്പിലുണ്ട്. 2013 ന് മുമ്പ് കു വൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിട്ടുള്ള പ്രവാസികള്‍ക്കും ഈ നിയമം ബാധകമായിരി ക്കും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ഓണ്‍ലൈനിലൂടെ സാധ്യമാവുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്നും അധികൃ തര്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നി ബന്ധനകള്‍ കുവൈത്ത് ട്രാഫിക് വകുപ്പ് നേരത്തെ കര്‍ശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യ വസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പ്രവാസികള്‍ക്ക് അനുവദിക്കൂവെന്നും അ റിയിച്ചിരുന്നു.മാത്രമല്ല പരിശോധനകളില്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്ക ണക്കിന് ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 600 കുവൈത്തി ദിനാ റെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഇപ്പോ ള്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനും ഇവ ര്‍ രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിച്ചവരായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെ ടെയുള്ള നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
നേരത്തെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി പത്ത് വര്‍ഷമായിരുന്നുവെങ്കി ല്‍ പിന്നീടത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കു കയായിരുന്നു. അതിന് ശേഷമാണ് ഒരു വര്‍ഷ കാലാവധിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. അത് 2020 ല്‍ വീണ്ടും മൂന്ന് വര്‍ ഷമാക്കി വര്‍ദ്ധിപ്പിക്കുകയായി രുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടം ഒരു വര്‍ഷമാക്കി ട്രാഫിക് വകുപ്പ് കുറച്ചത്.