‘പൊല്ലാപ്പ്’ ഹിറ്റായി : ഇനി ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭിക്കും; ഇതുവരെ ഡൗണ്‍ലോഡ് ചെയ്തത് 65,000 ലേറെ പേർ.

പോലീസ് പുതുതായി പുറത്തിറക്കിയ പോല്‍-ആപ്പ് ഇനി മുതല്‍ ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും. കഴിഞ്ഞ ബുധനാഴ്ച്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ആപ്പ് ഇതിനകം 65,000 ത്തില്‍ അധികംപേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും  അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ പോലീസിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്ന് മൊബൈല്‍ നമ്പറിലേയ്ക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്പറുകളിലേയ്ക്ക് എസ് ഒ എസ് കാള്‍ ചെയ്യാനും സാധിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും വനിതകള്‍ക്ക് ഈ ആപ്പ് മുഖേന സാധിക്കും.
പോലീസ് എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.
ജനങ്ങള്‍ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പോലീസിന്‍റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നവയും ആപ്പില്‍ ലഭ്യമാണ്.
ചില വിഭാഗങ്ങളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും  കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോ ജിയോ ടാഗ് ചെയ്ത് പോലീസിന് നല്‍കാം. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Also read:  ആലപ്പുഴയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Related ARTICLES

ട്രംപ് വീണ്ടും; പ്രതീക്ഷയോടെ ഇന്ത്യ.

അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലോകരാഷ്ട്രങ്ങൾ രണ്ട് ചേരിയായി മാറി. ഈ മാസം 20 ന് അദ്ദേഹം അധികാരമേൽക്കുന്നതു മുതൽ പുറത്തെടുക്കാൻ ഇടയുള്ള ഇന്ദ്രജാലങ്ങൾ സാകൂതം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുയാണ് അവരിൽ

Read More »

പൊതുഫണ്ട് ദുരുപയോഗം: കുവൈത്തില്‍ മുന്‍ പ്രതിരോധ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്

കുവൈത്ത്‌സിറ്റി : കുവൈത്തില്‍ മുന്‍ പ്രതിരോധ – ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്. ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിനെയാണ് മിനിസ്റ്റീരിയല്‍ കോര്‍ട്ട് രണ്ട് കേസുകളിലായി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ഒപ്പം

Read More »

ദുബായിൽ മുന്നിലെത്തി ഇന്ത്യൻ കമ്പനികൾ: സംരംഭകർക്കായി വാതിൽ തുറന്ന് രാജ്യം; നികുതിയും നിയന്ത്രണവും കുറവ്.

ദുബായ് : പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ ദുബായിൽ ഇന്ത്യൻ വ്യവസായികൾ വീണ്ടും മുന്നിലെത്തി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. 12,142

Read More »

വാറ്റ് ഏർപ്പെടുത്താൻ കുവൈത്ത്.

കുവൈത്ത് സിറ്റി : ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു

Read More »

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള

Read More »

ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം: താ​ക്കീ​താ​യി കോ​ട​തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ. ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ ജോ​ലി​ക്കി​ടെ ശാ​രീ​രി​ക​മാ​യും വാ​ക്കാ​ലും ആ​ക്ര​മി​ച്ച നി​ര​വ​ധി കേ​സു​ക​ളി​ൽ അ​ടു​ത്തി​ടെ പി​ഴ​യും ത​ട​വു​ശി​ക്ഷ​യും വി​ധി​ച്ചു.

Read More »

ഹ​മാ​സ് സം​ഘം ഖ​ത്ത​റി​ൽ; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള

Read More »

ആ​കാ​ശം ക​ള​റാ​കും, പ​ട്ടം​പ​റ​ത്ത​ൽ മേ​ള​വ​രു​ന്നു

ദോ​ഹ : പ​ല​നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റ​യു​ന്ന ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പ​ട്ടം​പ​റ​ത്ത​ൽ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ന് വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ തു​ട​ക്ക​മാ​കും. രാ​ജ്യ​ത്തെ മൂ​ന്ന്

Read More »

POPULAR ARTICLES