പൃഥ്വിയും ഭാര്യയും പഴി കേട്ട അഭിമുഖം – അണിയറയിൽ നടന്നതെന്ത്, നിർമ്മാതാവ് തുറന്നു പറയുന്നു

prithviraj-supriya.jpg.image.784.410

പ്രതാപ് നായർ
സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനാണ് പൃഥ്വിരാജ് ” എന്ന് സുപ്രിയ മേനോൻ.. ഒരു കാലത്ത് രാജു ഏറ്റവും അധികം പഴി കേട്ട, വിമർശിക്കപ്പെട്ട ഒരു ഇന്റർവ്യൂലെ അടർത്തിയെടുത്ത ഒരു സംഭാഷണ ശകലമാണ്. അതിനു കാരണമായ ഇന്റർവ്യൂ പ്രൊഡ്യൂസ് ചെയ്തത് ഞാൻ ആയിരുന്നു 9 വർഷം മുൻപ് ഒരു മെയ് മാസത്തിൽ

ശ്രീ John Brittas കൈരളിയിൽ നിന്നും ഏഷ്യാനെറ്റിലേക്കു എത്തുന്ന വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു, സ്വാഭാവികമായും ആ entry കുറച്ചു ഗംഭീരമാക്കണെമെന്നു ചിന്തിച്ചതിനെ തെറ്റ് പറയാൻ ആവില്ലല്ലോ..? ആ സമയത്താണ് രാജുവും സുപ്രിയയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നടന്നത്.. നവദമ്പതികളുടെ ഒരു ഇന്റർവ്യൂ കിട്ടാനായി എല്ലാ പത്ര, ടീവി ചാനലുകൾ ശ്രമിക്കുന്ന സമയമായിരുന്നു. അതിനു ഒരു മാസം മുൻപ് ഉറുമി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിൽ കല്യാണക്കാര്യം പത്രക്കാർ ചോദിച്ചപ്പോൾ ശക്തമായി നിഷേധിച്ച പൃഥ്വി, “വെറുതെ ഒരു പെണ്ണിന്റെ പേര് എന്റെ പേരിൽ ചേർത്ത് , പറഞ്ഞു അതിന്റെ ഭാവി നശിപ്പിക്കരുത്, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അത് നിങ്ങളോട് പറയും “എന്ന് കൂടി പറഞ്ഞു വെച്ചു.

അതു കഴിഞ്ഞതിന്റെ അടുത്ത നാളുകളിലാണ് രാജുവിന്റെ വിവാഹം രഹസ്യമായി നടന്നത് ( അടുത്ത ബന്ധുക്കൾ മാത്രമുണ്ടായിരുന്ന ചെറിയ ചടങ്ങ് ),ഇത് കുറേപ്പേരെയെങ്കിലും രാജുവിനെ വിമര്ശിക്കുന്നതിന് ഇട വരുത്തിയിരുന്നു ,എന്നാൽ രാജു ഇതിനൊന്നും തന്നെ പിന്നീട് ഒരു വിശദീകരണവും നൽകിയില്ല. (സ്വന്തം ജീവിത തിരഞ്ഞെടുപ്പിൽ അത് ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം ?? )

അങ്ങിനെ രാജുവും സുപ്രിയയും ഏഷ്യാനെറ്റിന് ഇന്റർവ്യൂ തരാമെന്നു സമ്മതിച്ചു ( ഇതിന്റെ പുറകിലെ അധ്വാനം പബ്ലിക് റിലേഷൻ മേധാവിയായ B.S പ്രവീണിന്റെ വക ആയിരുന്നു ). തിരുവനതപുരം കവടിയാറുള്ള Windsor Rajadhani ആയിരുന്നു location. ബ്രിട്ടാസും, രാജുവും, കൊടുത്തും, കൊണ്ടും നടത്തിയ ഗംഭീര ഇന്റർവ്യൂ, ഇടയ്ക്ക് അറിയാവുന്ന മലയാളത്തിൽ സുപ്രിയയും സംസാരിച്ചു. അതിനിടയിൽ ബ്രിട്ടാസിന്റെ വിവാദം സൃഷ്‌ടിച്ച ചോദ്യമെത്തിയത് -രാജുവിന്റെ എങ്ങിനെ പരിചയപ്പെട്ടു എന്ന്?? സുപ്രിയയുടെ മറുപടിയായി ഇങ്ങിനെ – “എനിക്ക് രാജുവിനെ അറിയില്ലാരുന്നു, ഞാൻ ഒരു ഫീച്ചർ തയ്യാറാക്കാൻ, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു actor നെ അന്നെഷിച്ചപ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പൃഥ്വി എന്നൊരു ആക്ടറിന് കുറിച്ച് കേട്ടു, അങ്ങിയാണ് വിളിച്ചത്, സംസാരിച്ചു തുടങ്ങിയത് ”

Also read:  100 താരങ്ങളെ അണിനിരത്തി 'എസ്.ജി 250'യുടെ ടൈറ്റില്‍ പ്രഖ്യാപനം; പൃഥ്വിരാജിനെ ഒഴിവാക്കി, ഫാന്‍ഫൈറ്റ് വേണ്ടെന്ന് സുരേഷ് ഗോപി

ശെരിക്കും അവർ പറഞ്ഞത് ഒരു തരത്തിൽ ശരിയുമായിരുന്നു., കാരണം BBC പോലൊരു ചാനലിൽ ഇന്റർവ്യൂ എടുക്കുമ്പോൾ അത്യാവശ്യം നന്നായി ഇംഗ്ലീഷ് പറയുന്ന ഒരാളെ ആരേലും suggest ചെയ്താൽ കുറ്റം പറയാൻ കഴിയില്ല. സൗത്ത് ഇന്ത്യയിൽ മറ്റൊരു നടനും ഇംഗ്ലീഷ് അറിയില്ല എന്നൊരു അർത്ഥം അതിൽ ഇല്ലായിരുന്നു, കാരണം അവർ വേറെ പല നടന്മാരെയും ഇന്റർവ്യൂ ചെയ്തിരുന്നു. പക്ഷേ മലയാളത്തിൽ എത്ര ഭാഷാ സ്വാധീനമില്ലാത്ത സുപ്രിയയുടെ വാക്കുകളിൽ അഹങ്കാരവും, ജാടയും കണ്ടെത്തി ട്രോളന്മാർ അവരെ പൊരിച്ചു… രാജുവിന്റെ പല അഭിപ്രായങ്ങളും വിവാദം ഉണ്ടാക്കി എങ്കിലും സുപ്രിയ നിർദോഷമായി പറഞ്ഞ, ഇംഗ്ലീഷ് സംസാരിക്കുന്ന സൗത്ത് ഇന്ത്യൻ താരം എന്ന പ്രയോഗമാണ് ഏറെ വിവാദം ഉണ്ടാക്കിയത്

ഒരു മണിക്കൂർ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ വിവാദ ഭാഗങ്ങൾ കുറച്ചെങ്കിലും എഡിറ്റ്‌ ചെയ്യേണ്ടത് ഉണ്ടെന്നു തോന്നിയിരുന്നു, രാജുവിനോട് ഞാൻ അത് സൂചിപ്പിച്ചു, പക്ഷേ മറുപടി കൃത്യമായിരുന്നു ‘ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെ.. ഒന്നും കളയണ്ട.. “, അഹങ്കാരമല്ല, ഒരു ആത്മ വിശ്വാസം രാജുവിൽ എനിക്കന്നു ഫീൽ ചെയ്തു. എഡിറ്റ്‌ ചെയ്തു വന്നപ്പോൾ 56 മിനിറ്റ് ഉണ്ടായിരുന്നു, പക്ഷേ 45 മിനിറ്റ് മാത്രമേ പറ്റുകയുള്ളു എന്ന്, അന്നത്തെ എന്റെ ചീഫ് ശ്രീ Rajan Raghavan പറഞ്ഞു, അന്നും ഇന്നും പരസ്യത്തിന്റെ മിനുട്ടുകളാണ് ഏഷ്യാനെറ്റിലെ പരിപാടിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുന്നത്. അങ്ങിനെ പരിപാടി വെട്ടിച്ചുരുക്കി 45 മിനിട്ട് ആക്കി സംപ്രേഷണം ചെയ്തു. സംഭവം ഹിറ്റായി, വിവാദവും സൃഷ്ടിച്ചു.

Also read:  'പ്രതികാരം എന്റേത്, ഞാൻ തിരിച്ചടിക്കും ' പൃഥ്വിരാജിന്റെ കടുവ സിനിമയ്ക്ക് ഒളിയമ്പെയ്ത് സുരേഷ് ഗോപി

ഏഷ്യാനെറ്റ്‌ കോമ്മേഴ്സ്യലിന്റെ ഹെഡ് ആയിരുന്ന ശ്രീ ദിലീപ്, ഏഷ്യാനെറ്റ്‌ പ്ലസ്സിൽ 56 മിനുട്ടുള്ള എപ്പിസോഡ്, കട്ട്‌ ഇല്ലാതെ അടുത്ത ആഴ്ച പുന:സംപ്രേഷണം ചെയ്യാമെന്ന് വാക്ക് തന്നു . അങ്ങിനെ ആദ്യം തയ്യാറാക്കിയ എപ്പിസോഡ് ഞാൻ ലൈബ്രറിയിൽ ഏൽപ്പിച്ചു പക്ഷേ library – Play out ലെ എന്തോ കൺഫ്യൂഷനിൽ വീണ്ടും പഴയ 45 മിനിറ്റ് തന്നെ വീണ്ടും പോയി. ഞാൻ അല്ലാതെ മറ്റാരും അത് അറിഞ്ഞില്ല.. ടേപ്പ് മാറിപ്പോയതിനു കാരണക്കാരായ എൻെറ സഹപ്രവർത്തകർ എന്നോട് രഹസ്യമായി ക്ഷമ ചോദിച്ചു.

പക്ഷെ അതിനിടയിൽ സൂപ്പർ സ്റ്റാർ രാജപ്പൻ എന്ന പേരിൽ ഒരു ട്രോൾ വീഡിയോ ഇറങ്ങിയിരുന്നു.. രാജുവും സുപ്രിയായും പറഞ്ഞ എന്റെ പ്രോഗ്രാമിലെ ഓരോ വാചകവും മുറിച്ചു, ഉദയനാണു താരത്തിലെ ശ്രീനിവാസന്റെ ഡയലോഗുകൾ ചേർത്തുണ്ടാക്കിയ വീഡിയോ, എന്റെ പ്രോഗ്രാമിനെക്കാൾ അത് സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ (കുപ്രസിദ്ധി ) ആയി. രാജു അല്ലാതെ മറ്റു ഏതെങ്കിലും നടൻ ആയിരുന്നെങ്കിൽ തകർന്ന് തരിപ്പണമായേനെ, ആ സമയത്തു ഇറങ്ങിയ Mohan സംവിധാനം ചെയ്ത രാജു നായകനായ മാണിക്യക്കല്ല് എന്ന സിനിമയെയും ഈ വിവാദങ്ങൾ ബാധിച്ചു. പക്ഷേ ഒരിക്കൽ പോലും അന്നത്തെ വാചകങ്ങൾ തിരുത്താനോ, അതിനൊരു വിശദീകരണമോ, ട്രോളിയ വീഡിയോകളോട് പരിഭവമോ രാജുവോ സുപ്രിയയോ കാണിച്ചതായി ഓർമ്മയില്ല. അന്ന് ഈ കുറിപ്പ് എഴുതിയുന്നെങ്കിൽ ചിലപ്പോൾ എന്നെയും ആളുകൾ ട്രോളിയനെ, എങ്കിലും ഒരു വാക്കിലെ അർത്ഥമറിയാത്ത പിഴവ് കുറെ നാളുകൾ അവരെ വേട്ടയാടിയതിൽ എനിക്കും ഇപ്പോൾ കുറ്റം ബോധം തോന്നുന്നു

Also read:  ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്; വൈറലായി 'ജനഗണമന' പ്രൊമോ

വർഷങ്ങൾ പലതു കഴിഞ്ഞു, സുപ്രിയാ ഇന്നൊരു നിർമ്മാതാവ് കൂടിയാണ് (അടുത്ത കാലത്ത് ഇറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ചത് സുപ്രിയ ആണ് ) ഇന്ന് നടനായും, സംവിധായകൻ ആയും, നിർമ്മാതാവായും, ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി രാജു… വേഷങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരുപാടു മാറിയിരിക്കുന്നു. അനുഭവ പാഠങ്ങളിൽ നിന്ന് കുറെ പഠിച്ചു, പ്രത്യേകിച്ച് പത്രക്കാരുടെ കറക്കു ചോദ്യങ്ങളിലെ നേരിടാൻ ഒരു പ്രത്യേക കഴിവ് വേണം, അത് രാജു നന്നായി മനസ്സിലാക്കി. ഒരിക്കൽ രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കവരെ, രാജുവേട്ടാ എന്ന് വിളിപ്പിച്ചു കൂടെ നിർത്താൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല…

അന്നത്തെ 55 മിനുട്ട് വീഡിയോ മുഴുവനും ഇത് വരെ ആരും കണ്ടിട്ടില്ല, ഞാനും, ക്യാമറമാൻ Shaji Mohan നും അതിന്റെ എഡിറ്ററുമല്ലാതെ, അത് ഏഷ്യാനെറ്റ്‌ ലൈബ്രറിയിലെ 16 ഡിഗ്രി തണുപ്പിൽ എവിടെയോ ഉറങ്ങുന്നുണ്ടാവും. ഈ വാർത്തയും ഞാൻ മറന്നിരുന്നതാണ്, ഓർമ്മപ്പിച്ചു എന്നെ എണീപ്പിപ്പിച്ച സുക്കറണ്ണന് നന്ദി.

Related ARTICLES

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള

Read More »

‘പറഞ്ഞതെല്ലാം പുരാണത്തിലെ കാര്യങ്ങള്‍, കുറ്റം ചെയ്തിട്ടില്ല’: ബോചെയുടെ രാത്രി സ്റ്റേഷൻ ബെഞ്ചിൽ

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നൽകാനാണു സാധ്യത. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ

Read More »

‘മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ മനസിൽ… എന്റെ എം.ടി. സാര്‍ പോയല്ലോ…’ -മോഹന്‍ലാൽ.

കോഴിക്കോട് : മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ തന്റെ മനസിലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ട എം.ടി. സാറിന്

Read More »

‘എന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നു’ ; എംടിയെ ഓർമിച്ച് മമ്മൂട്ടി.

എം. ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരിക്കൽ ഒരു പരിപാടിക്കിടെ കാലിടറിയ എംടി, മമ്മൂട്ടിയുടെ നെഞ്ചിലേക്ക്

Read More »

ലൈംഗികപീ‍ഡന കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ലൈംഗിക പീ‍ഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ

Read More »

തബലയുടെ ഉസ്‌താദ് വിടവാങ്ങി; സാക്കിർ ഹുസൈൻ ഇനി ഓർമ

സാൻഫ്രാൻസിസ്കോ : പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുൻപാണ്

Read More »

ഒടുവിൽ അല്ലു ജയിൽ മോചിതൻ; ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവൻ അഴിക്കുള്ളിൽ

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ‌ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ

Read More »

മറ്റുള്ളവർക്ക് ദർശനം വേണ്ടേ?’: ശബരിമലയിൽ ദിലീപിന്റെ ‘വിഐപി’ ദർശനത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ

Read More »

POPULAR ARTICLES

ഭൗമനിരീക്ഷണത്തിൽ നിർണായകം; എംബിസെഡ് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു.

അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന

Read More »

ലോകത്തിലെ മൂല്യമേറിയ കറൻസികളിൽ ഒമാനി റിയാൽ മൂന്നാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന് 2.59 യു എസ് ഡോളറാണ് നിലവിലെ

Read More »

4 മണിക്കൂറും ശുദ്ധ ഊർജം, 20,000 കോടി ദിർഹം വരെ നിക്ഷേപം; പുത്തൻ പദ്ധതിയുമായി യുഎഇ

അബുദാബി : 24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു. 5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും സംയോജിപ്പിച്ചാണ് 24 മണിക്കൂറും തടസ്സമില്ലാതെ ഒരു

Read More »

2 വർഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാൻ സാവകാശമേറെ; പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് ഉടൻ

ദുബായ് : കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം,

Read More »

അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.

റിയാദ് : റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അബ്‌ദുൽ റഹീമും കുടുംബവും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ്

Read More »

ഗ​ൾ​ഫ് വ്യാ​പാ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പ്

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ. 2024ൽ ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ വ്യാ​പാ​ര​ത്തി​ൽ 63.75 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ പ്ലാ​നി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ഞ്ച്

Read More »

ഗ​സ്സ ച​ർ​ച്ച: ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച് അ​മേ​രി​ക്ക

ദോ​ഹ: ഗ​സ്സ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​മേ​രി​ക്ക. വെ​ടി നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​കു​ന്ന ക​രാ​ർ പ്ര​ഖ്യാ​പ​നം അ​രി​കെ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്

Read More »

സു​ര​ക്ഷ വി​ട്ട് ക​ളി​യി​ല്ല; കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്റെ വാ​ർ​ഷി​ക സു​ര​ക്ഷ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ തു​ട​ങ്ങി, എ​ന്നി​ൽ തു​ട​രു​ന്നു’ എ​ന്ന

Read More »