കൊച്ചി: സീലിംഗ് ഫാൻ വിപണിയിലെ മുൻനിരക്കാരായ ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ആക്ടീവ് ബി.എൽ.ഡി.സി സാങ്കേതികവിദ്യയോടു കൂടിയ സൈലന്റ് പ്രോ, പ്രീമിയം ഫാൻ ശ്രേണി അവതരിപ്പിച്ചു.
ശബ്ദമില്ലാത്ത സുഖകരമായ കാറ്റാണ് എയ്‌റോ ഡൈനാമിക് ഡിസൈന്റെ സഹായത്തോടെ സൈലന്റ് പ്രോ ലഭ്യമാക്കുക. നിശ്ശബ്ദമായ കാറ്റാണ് സവിശേഷത. സ്മാർട്ട് റിമോട്ട് ഓപ്പറേഷനാണ് മറ്റൊരു പ്രത്യേകത.
ഒരു മിനിട്ടിൽ 240 ക്യുബിക് മീറ്റർ എയർ ഡെലിവറിയാണ് പുതിയ ഫാൻ നൽ്കുക. 50 ശതമാനം വൈദ്യുതി ലാഭിക്കുന്നതാണ് ബി.എൽ.ഡി.സി മോട്ടോർ കരുത്ത്. ഒരു വർഷം 6000 രൂപ വരെ ലാഭിക്കാനാകും.
ദീർഘനാൾ ഈടും അനായാസം വൃത്തിയാക്കാനുള്ള സൗകര്യവും ഉറപ്പാക്കുന്ന ആന്റിഡസ്റ്റ് കോട്ടിംഗ് സഹിതമാണ് സൈലന്റ് പ്രോ ഫാൻ എത്തുന്നത്. മിസ്റ്റ് വൈറ്റ്, ചാർക്കോൾ ഗ്രേ, ബല്ലറിന പിങ്ക്, ചെസ്റ്റ്‌നട്ട് വുഡ് എന്നീ നിറങ്ങളിൽ 4990 രൂപ മുതൽ 7990 രൂപ വരെ വിലയിൽ ഫാൻ ലഭ്യമാണ്.
പണത്തിന് മികച്ച മൂല്യം നൽകുന്ന ഓൾറൗണ്ട് അനുഭവം ഉപഭോക്താവിന് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് കോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് വൈസ് പ്രസിഡന്റ് രംഗരാജൻ ശ്രീറാം പറഞ്ഞു.