പുതിയ ഡാറ്റ്‌സൺ റെഡി ഗോ പുറത്തിറക്കി

datson2


കൊച്ചി: പുതിയ ഡാറ്റ്‌സൺ റെഡി ഗോ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഹാച്ച്ബാക്ക് മോഡലായ പുതിയ റെഡിഗോ സ്‌പോർട്ടിയും പ്രോഗ്രസീവുമാണ്. 2,83,000 രൂപയാണ് തുടക്കവില. ആറ് വേരിയന്റുകളിൽ വാഹനം ലഭിക്കും.
പെന്റബ്ലേഡ് ഡ്യുവൽ ടോൺ വീൽ കവറുള്ള 14 ഇഞ്ച് വീലുകൾ, എൽ.ഇ.ഡി സിഗ്‌നേച്ചർ ടെയിൽ ലാമ്പുകൾ, ഫാബ്രിക് ഉള്ള ഡോർ ട്രിം എന്നീ ഫസ്റ്റ്ക്ലാസ് സവിശേഷതകൾ വാഹനത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. എൽ ആകൃതിയിലുള്ള ഡി.ആർ.എല്ലുകൾ, സിൽവർ ഡെക്കറേഷനോടുകൂടിയ സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ.
‘മികച്ച വിലയിൽ ഉയർന്ന നിലവാരമുള്ള കാറാണ് ഡാറ്റ്‌സൺ റെഡിഗോയിലൂടെ അവതരിപ്പിച്ചത്. ജാപ്പനീസ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച പുതിയ റെഡിഗോ വിഭാഗം മുൻനിര സാങ്കേതിക സവിശേഷതകളോടെയാണ് എത്തുന്നത്. പ്രൊഗ്രസീവ് മൊബിലിറ്റി പ്രാപ്തമാക്കുകയെന്ന ദൗത്യത്തിന് അനുസൃതമായി എല്ലാ ഡാറ്റ്‌സൺ ഉൽപ്പന്നങ്ങളുടെയും മൂല്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’ നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Also read:  വിദൂര വിൽപ്പനയും ഓഫറുകളുമായി ഗോദ്‌റെജ് അപ്ലയൻസസ്

187 എം.എം സെഗ്മെന്റ് ലീഡിംഗ് ഗ്രൗണ്ട് ക്ലിയറൻസും പുറകിലെ യാത്രക്കാർക്ക് കാൽമുട്ടിന് ആയാസരഹിതമായ ‘റിയർ ക്‌നീ റൂം കംഫർട്ടും’ (കോംപാ്ര്രക് സെഡാന് തുല്യമായത്) ഹാച്ച് ബാക്ക് മോഡലായ റെഡിഗോ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് അനുയോജ്യമായ 8 ഇഞ്ച് ടച്ച് സ്‌ക്രീൻ അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്‌നിഷൻ പോലുള്ള മികച്ച സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ റെഡിഗോ. ക്രാഷ് റെസിസ്റ്റന്റ് ബോഡി സ്ട്രക്ചർ ഉൾപ്പെടെ മുൻനിര സുരക്ഷാ സവിശേഷതകളാണ് കാറിൽ സജ്ജീകരിക്കുന്നത്. ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് ഓഫ് സെറ്റ് ഇംപാക്ട്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയൻ പ്രൊട്ടക്ട് കംപ്ലയിന്റ്, റിട്രാക്ടീവ് ഫംഗ്ഷനോടുകൂടിയ റിയർ സീറ്റ് ബെൽറ്റ്, പ്രൊജക്ഷൻ ഗൈഡുള്ള റിയർ വ്യൂ ക്യാമറ എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകൾ.

Also read:  അന്താരാഷ്ട്ര ബഹുമതികളുമായി യുഎസ്ടി ഗ്ലോബല്‍

0.8 എൽ മാനുവൽ ട്രാൻസ്മിഷനിൽ ഡി, എ, ടി, ടി (ഒ) എന്നീ നാല് വേരിയന്റുകളാണ് ഉള്ളത്. 1.0 എൽ മാനുവൽ ട്രാൻസ്മിഷനിൽ രണ്ട് വേരിയന്റുകളുമുണ്ട്. മാനുവൽ ട്രാൻസ്മിഷൻ, സ്മാർട്ട് െ്രെഡവ് ഓട്ടോ (എഎംടി) ടി (ഒ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Also read:  ടാക്‌സ്‌ റീ ഫണ്ട്‌ കിട്ടാന്‍ ബാങ്ക്‌ അക്കൗണ്ട്‌ ലിങ്ക്‌ ചെയ്യണം

രണ്ട് പുതിയത് ഉൾപ്പെടെ ആറ് കളറുകളിലാണ് പുതിയ റെഡിഗോ എത്തുന്നത്. സാൻഡ്‌സ്റ്റോൺ ബ്രൗൺ, വിവിഡ് ബ്ലു (പുതിയത്), ബ്ലേഡ് സിൽവർ, ബ്രോൺസ് ഗ്രേ, ഓപൽ വൈറ്റ്, ഫയർ റെഡ് എന്നീ നിറഭേദങ്ങളാണുള്ളത്.
കിലോമീറ്റർ പരിധിയില്ലാത്ത രണ്ട് വർഷ സ്റ്റാൻഡേർഡ് വാറന്റിയും ഡാറ്റ്‌സൺ നൽകുന്നു. ഇത് 1850 രൂപക്ക് അഞ്ച് വർഷം വരെ നീട്ടാം. വാഹനം വാങ്ങുന്നവർക്ക് രണ്ട് വർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

Related ARTICLES

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര

Read More »

‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’: നിര്‍മാണം അവസാന ഘട്ടത്തില്‍; ഏറ്റവും വലിയ കൊടിമരം ഉദ്ഘാടനം ദേശീയദിനത്തില്‍

മസ്‌കത്ത് : അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്‌കത്ത് നഗരസഭയുടെ കീഴില്‍ ജിന്‍ഡാല്‍ ഷദീദ്

Read More »

‘പവറിങ് ഫ്യുച്ചര്‍ 2023’ : സംസ്ഥാനത്ത് ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതി നുള്ള ഗോ ഇ.സിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് കൊച്ചി : സംസ്ഥാനത്തെ ഇലക്ട്രിക്

Read More »

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ ധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

നിശ്ചിത് ഭവിഷ്യ പ്ലാനുമായി റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

നികുതി രഹിത വരുമാനം ഉറപ്പാക്കുകയും അതോടൊപ്പം വരുമാന ആനുകൂല്യ വര്‍ദ്ധ ന വാഗ്ദാനം നല്‍കുകയും ചെയ്യുന്ന നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്ങ്, വ്യ ക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത് കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Read More »

മുത്തൂറ്റ് ഫിനാന്‍സ് 220 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.2023 ഏപ്രില്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി കൊച്ചി: ഇന്ത്യയിലെ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ്

Read More »

POPULAR ARTICLES

ദുബായ്: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ദുബായ് പൊലീസ് പുതിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദുബായ്: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഉദ്ദേശത്തോടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. www.ecrimehub.gov.ae എന്ന വെബ്‌സൈറ്റിൽ അരബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ

Read More »

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു. Also read:  ടാക്‌സ്‌ റീ ഫണ്ട്‌

Read More »

മസ്‌കത്ത് ∙ ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തെ തുടർന്ന് നിയന്ത്രണങ്ങൾ: മന്ത്രാലയം മുന്നറിയിപ്പ് നൽകി

ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10 മണിമുതൽ ഞായറാഴ്ച രാവിലെ 6 മണിവരെ

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.

Read More »

നിയമലംഘനത്തെ തുടർന്ന് അൽ ഖാസ്‌ന ഇൻഷുറൻസിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

അബൂദബി ∙ ലൈസന്‍സിന് ആവശ്യമായ നിയമപരമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, അല്‍ ഖാസ്‌ന ഇന്‍ഷുറന്‍സ് കമ്പനിയുടെയും ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. Also read:  അല്‍

Read More »

ദോഹ: ഖത്തർ–സൗദി സുരക്ഷ സഹകരണം മെച്ചപ്പെടുത്താൻ മൂന്നാമത്തെ കോഓർഡിനേഷൻ യോഗം

ദോഹ ∙ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹപങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി മൂന്നാമത്തെ കോഓർഡിനേഷൻ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന അതിര്‍ത്തികളായ അബൂസംറ ക്രോസിംഗ്, സൽവ

Read More »