ഇന്ന് രാവിലെ 10 മണിക്ക് വിശ്വാസ് മേത്ത ഔദ്യോഗികമായി സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലേക്ക് പ്രവേശിച്ചു. നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മേയ് 31ന് വിരമിച്ച സാഹചര്യത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. അഭ്യന്തരജലവിഭവ വകുപ്പുകളുടെ ചുമതലയുളള വിശ്വാസ് മേത്ത 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പുതിയ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആളായിട്ടാണ് അറിയപ്പെടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പിണറായി ശൈലിയെ പുകഴ്ത്തി, വിശ്വാസ് മേത്ത ഒരു ചാനലിന് നൽകിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മേത്ത കേരള സംസ്ഥാനത്തിലെ 46 മത് ചീഫ് സെക്രട്ടറിയാണ് ഇന്ന് സ്ഥാനം ഏറ്റെടുത്തത്. രാജസ്ഥാൻ സ്വദേശിയാണ്
അടുത്ത വർഷം ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സർവ്വീസ് ബാക്കിയുണ്ട്.
വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന.
ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിൻ്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.