പിയാജിയോയുടെ പ്രശസ്ത ഇരുചക്രവാഹനങ്ങളായ വെസ്പയുടേയും അപ്രീലിയയുടേയും ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരളത്തിൽ പിയാജിയോയുടെ ഡീലർഷിപ്പുകളും തുറന്നു.
ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും പരമാവധി സുരക്ഷ ഉറപ്പുവരുത്താൻ ഷോറൂമുകളും വർക്ക്‌ഷോപ്പുകളും പൂർണമായും സാനിറ്റൈസ് ചെയ്തു. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് അടക്കമുള്ള മാർഗനിർദ്ദേശങ്ങളും പ്രോട്ടോകോളുകളും വികസിപ്പിക്കുകയും ചെയ്തു.
സുരക്ഷിത അന്തരീക്ഷത്തിലാണ് ഡീലർഷിപ്പുകളുടെ പ്രവർത്തനം. ഉപഭോക്താക്കളുടെ വിൽപ്പന, സർവീസ് ആവശ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജീവനക്കാരെല്ലാം സാമൂഹിക അകല പാലന പ്രോട്ടോകോൾ അനുസരിച്ചും സമ്പർക്ക രഹിത അഭിവാദനം, സംരക്ഷണ വസ്ത്രധാരണം, ഹാൻഡ് സാനിറ്റൈസർ ഉപയോഗം എന്നീ മുൻകരുതലുകളും സ്വീകരിച്ചാണ് ജോലി ചെയ്യുന്നത്. ഡീലർഷിപ്പുകളിൽ ആൾത്തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സർവീസ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തൃശൂർ, കൊച്ചി, ആലുവ, പാലക്കാട്, പെരിന്തൽമണ്ണ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലെ ഡീലർഷിപ്പുകളിൽ ഉപഭോക്താക്കൾക്കായി വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളുടെ പ്രത്യേക വിൽപ്പന, സർവീസ് ഓഫറുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.