English हिंदी

Blog

b

കേന്ദ്രസര്‍ക്കാരിന്റെ കടമെടുപ്പ്‌ ഗണ്യമായി കൂടുന്നതിനുള്ള സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌. കോവിഡും ലോക്ക്‌ ഡൗണും മൂലം സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. പുതിയ സാമ്പത്തിക പാക്കേജിനു വേണ്ടിയും സര്‍ക്കാരിന്‌ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്‌. നേരത്തെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കൂടുതല്‍ കടമെടുക്കുക മാത്രമേ സര്‍ക്കാരിന്‌ മുന്നില്‍ മാര്‍ഗമുള്ളൂ. ഇത്‌ നി ക്ഷേപകര്‍ക്ക്‌ മുന്നില്‍ പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്‌. സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കുന്നതിന്‌ നീക്കം നടത്തുന്നത്‌ കടപ്പത്ര വിപണിയിലെ യീല്‍ഡ്‌ ഉയരാന്‍ കാരണമാകും. ഇത്‌ നോണ്‍ കണ്‍വേര്‍ട്ടബ്‌ള്‍ ഡിബെഞ്ചറുകളുടെ അഥവാ എന്‍സിഡികളുടെ യീല്‍ഡിലും പ്രതിഫലിക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച ക മ്പനികളുടെ എന്‍സിഡികള്‍ നിക്ഷേപത്തിന്‌ പരിഗണിക്കാവുന്നതാണ്‌. കോവിഡ്‌ കാലത്ത്‌ ബിസിനസിനെ കാര്യമായി പ്രതികൂലമായി ബാധിച്ചിട്ടില്ലാത്ത കമ്പനികളുടെ എന്‍സിഡികളാകണം തിരഞ്ഞെടുക്കേണ്ടത്‌. റേറ്റിംഗ്‌ ഉ യര്‍ന്നതാണെന്നും ഉറപ്പുവരുത്തണം.

Also read:  നാഷണല്‍ ഹെറാള്‍ഡ് ഡല്‍ഹി ഓഫീസ് അടച്ചുപൂട്ടി ; റെയ്ഡിനു പിന്നാലെ ഇഡി നടപടി

മികച്ച എന്‍സിഡികള്‍ ഇപ്പോള്‍ 9-10 ശതമാനം യീല്‍ഡിലാണ്‌ ദ്വിതീയ വിപണിയില്‍ വ്യാ പാരം ചെയ്യുന്നത്‌. ഇത്‌ ബാങ്ക്‌ എഫ്‌ഡി പോലുള്ള മറ്റ്‌ സ്ഥിരനിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന യീല്‍ഡാണ്‌.

ഓഹരി വിപണി ഉയരുമ്പോള്‍ ഭാഗികമായ ലാഭമെടുപ്പിലൂടെ നിക്ഷേപകര്‍ക്ക്‌ ലഭിക്കുന്ന തുക ഇത്തരം എന്‍സിഡികളില്‍ നിക്ഷേപിക്കാവുന്നതാണ്‌. സാമ്പത്തിക അനിശ്ചിതത്വം തുടരുമ്പോള്‍ ഇത്തരം നിക്ഷേപ മാര്‍ഗങ്ങളെ താരതമ്യേന സുരക്ഷിതമായി പരിഗണിക്കാവുന്നതാണ്‌.

പബ്ലിക്‌ ഇഷ്യു വഴി നിക്ഷേപകരില്‍ നി ന്നും കമ്പനികള്‍ സ്വീകരിക്കുന്ന ദീര്‍ഘകാല നിക്ഷേപമാണ്‌ എന്‍സിഡി. സാധാരണ നി ലയില്‍ ഒരു വര്‍ഷം മുതല്‍ പത്ത്‌ വര്‍ഷം വ രെയാണ്‌ എന്‍സിഡികളുടെ കാലയളവ്‌. എന്‍ സിഡികള്‍ പബ്ലിക്‌ ഇഷ്യുവിനു ശേഷം സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യുകയാ ണ്‌ പതിവ്‌. ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ വഴി ഇവ ഓഹരികളെ ന്ന പോലെ വാങ്ങാനും വില്‍ക്കാനും നിക്ഷേപകര്‍ക്ക്‌ സാധിക്കും.

Also read:  Rajinikanth, Kamal Haasan may join hands for a project after three decades

ഇഷ്യു വിലയേക്കാള്‍ ഉയര്‍ന്ന വിലക്ക്‌ വ്യാപാരം ചെയ്യുന്ന എന്‍സിഡികള്‍ നിക്ഷേപകര്‍ക്ക്‌ എക്‌സ്‌ചേഞ്ച്‌ വഴി വില്‍ക്കാന്‍ സാ ധിക്കും. വില്‍ക്കാതെ കൈവശം വെക്കുന്ന എന്‍സിഡികള്‍ക്ക്‌ നിക്ഷേപ കാലയളവ്‌ അവസാനിക്കുമ്പോള്‍ കൂപ്പണ്‍ റേറ്റ്‌ അനുസരിച്ചുള്ള പലിശ ലഭിക്കും.

ഓഹരി വിപണിയിലേതു പോലുള്ള ഉയ ര്‍ന്ന `ലിക്വിഡിറ്റി’ പലപ്പോഴും എന്‍സിഡികളുടെ വ്യാപാരത്തില്‍ ഉണ്ടാകില്ല. വ്യാപാര വ്യാപ്‌തം കുറഞ്ഞതിനാല്‍ ഓഹരികള്‍ പോ ലെ താന്‍ ആഗ്രഹിക്കുന്ന സമയത്ത്‌ എല്ലാ എന്‍സിഡികളും വില്‍ക്കാന്‍ നിക്ഷേപകര്‍ക്ക്‌ സാധിക്കണമെന്നില്ല. എന്‍സിഡികളുടെ വ്യാ പാര വ്യാപ്‌തം പരിമിതമായിരിക്കും. നിക്ഷേ പ കാലയളവ്‌ പൂര്‍ത്തിയാകുന്നതു വരെ എന്‍സിഡികള്‍ കൈവശം വെക്കാന്‍ താല്‍പ്പര്യപ്പെടുന്നവരെ ലിക്വിഡിറ്റിയിലെ അപര്യാപ്‌തത ബാധിക്കുന്നില്ല.

Also read:  ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം; ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന്

അതേ സമയം താരതമ്യേന ഉയര്‍ന്ന വ്യാപാര വ്യാപ്‌തമുള്ള എന്‍സിഡികള്‍ ദ്വിതീ യ വിപണിയില്‍ നിന്ന്‌ വാങ്ങാന്‍ സാധിക്കും. ഇവ വില്‍ക്കാനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല. വ്യാപാര വ്യാപ്‌തം പരിമിതമായതിനാല്‍ വളരെ ഉയര്‍ന്ന തുകയ്‌ക്കുള്ള നിക്ഷേപം ദ്വിതീയ വിപണിയിലൂടെ സാധിച്ചുവെന്നുവരില്ല.