സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും.
തിരുവനന്തപുരം നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമായി മൂന്ന് പട്രോൾ വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കാത്ത 4929 സംഭവങ്ങൾ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 19 പേർക്കെതിരെ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു.
മാസ്‌ക് ധരിക്കാത്ത 4929 സംഭവങ്ങൾ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 19 പേർക്കെതിരെ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു.