നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു.

ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.

 

അബുദാബി:

ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ് ട്രേഡ് ഫ്‌ളോ സേവന ദാതാക്കളായ യുഎഇ ആസ്ഥാനമായ ഐബിഎംസി നൂതന സംയോജിത രാജ്യാന്തര ട്രേഡ് ഫ്‌ളോ സംവിധാനത്തിന് തുടക്കം കുറിച്ചു. ഫെഡറല്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ജനറലും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാനുമായ ഹുമൈദ് ബിന്‍ സാലം ഉദ്ഘാടനം ചെയ്തു. യുഎഇയിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആഗോള സാമ്പത്തിക ശാക്തീകരണ സംരംഭമായ ഐബിഎംസി ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹാമിദ് സന്നിഹിതനായിരുന്നു. ഗ്രൂപ് സിഇഒയും ഐബിഎംസി എംഡിയുമായ സജിത് കുമാര്‍ പി.കെ, പാപുവ ന്യൂഗ്വിനിയ വാണിജ്യ-വ്യവസായ മന്ത്രി ഹെന്റി ജോണ്‍സ് അമൂലി എംപി തുടങ്ങിയവരും; പാപുവ ന്യൂഗ്വിനിയിലെ മന്ത്രിമാര്‍, അംബാസഡര്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, പ്രത്യേക അതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമാരംഭ ചടങ്ങ്. ഇന്റര്‍നാഷണല്‍ ഇന്റഗ്രേറ്റഡ് ട്രേഡ് ഫ്‌ളോ സിസ്റ്റത്തെ കുറിച്ച് സജിത് കുമാര്‍ വിശദമായ അവതരണം നിര്‍വഹിച്ചു. 30ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും നയതന്ത്ര പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.

നൂറിലധികം രാജ്യങ്ങളെയും 30ലധികം പ്രൊജക്റ്റുകളെയും ബന്ധിപ്പിച്ച് സമ്പദ് വ്യവസ്ഥകളെയും വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും പിന്തുണച്ച് ശാക്തീകരിക്കാനുള്ള നൂതന വേദിയാണ് ഐബിഎംസിയുടെ നൂതന സംയോജിത രാജ്യാന്തര ട്രേഡ് ഫ്‌ളോ സിസ്റ്റം.

അബുദാബി എമിറേറ്റ്‌സ് പാലസില്‍ മന്ത്രിമാരും നയതന്ത്ര വിദഗ്ധരും എംഎന്‍സി കമ്പനി പ്രതിനിധികളും വന്‍കിട കോര്‍പറേറ്റുകളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വര്‍ണാഭ ചടങ്ങിലാണ് ഐബിഎംസി വിഷന്‍ 2025ന്റെ ഭാഗമായ പ്രൊജക്റ്റിന് തുടക്കം കുറിച്ചത്.

Also read:  ഏപ്രിലില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധി ; കരുതിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ നട്ടം തിരിയും

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ ഇതര മേഖലയില്‍ വളര്‍ച്ച ഊര്‍ജിതപ്പെടുത്താനും ചെറുകിട-ഇടത്തരം സംരംഭങ്ങ(എസ്എംഇകള്‍)ളെയും വന്‍കിട-ഇടത്തരം കോര്‍പറേറ്റുകളെയും എംഎന്‍സികളെയും മികച്ച വ്യാവസായിക പ്രായോഗികത ഉപയോഗിച്ച് രാജ്യാന്തര വിപണികളിലേക്ക് കടന്നു ചെല്ലാന്‍ പ്രാപ്യമാക്കാനും സഹായിക്കുന്നതാണിത്.

ആഗോള പങ്കാളികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ അന്തര്‍ദേശീയ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് കാര്യക്ഷമമായ അഞ്ചു ഘട്ട കോംപ്‌ളയന്‍സ് പ്രൊസീജറും ഇതില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. വ്യവസായ സംയോജിത ഇന്റര്‍നാഷനല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റത്തിലേക്ക് ഇതിനകം 15ലധികം കോര്‍പറേഷനുകള്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

വിഷന്‍ 2025ന്റെ ഭാഗമായി സ്റ്റോക്കുകള്‍ക്കും ചരക്കുകള്‍ക്കും കറന്‍സികള്‍ക്കുമായി ഐബിഎംസി ഒരു ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കും. ഇത് യുഎഇയില്‍ നിന്നുള്ള ഒരതുല്യ മാതൃകയാകും. ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്ക്, കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് പ്‌ളാറ്റ്‌ഫോം ഉപയോഗിച്ച് കയറ്റുമതി, ഇറക്കുമതി, പുനര്‍കയറ്റുമതി എന്നിവ വര്‍ധിപ്പിക്കാന്‍ ഇരട്ട ലിസ്റ്റിംഗിനും ചരക്ക് ലിസ്റ്റിംഗിനും പ്രയോജനപ്രദമായ രൂപകല്‍പനയാണ് ഇതിനുള്ളത്.

സ്വര്‍ണ വ്യവസായത്തില്‍ നിന്നും ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റത്തിലേക്ക് ആദ്യമായി പ്രവേശിച്ച രാജ്യമാണ് പാപുവ ന്യൂ ഗ്വിനിയ. ഇവി വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ കോര്‍പറേഷനാണ് ഹമ്മിംഗ് ബേര്‍ഡ് ഇവി യുഎസ്എ. തുടര്‍ന്ന്, കാര്‍ബണ്‍ ക്രെഡിറ്റില്‍ നിന്നുള്ള സസ്റ്റയ്‌നോളജി സ്ഥാപനം പിടിച്ചിരിക്കുന്നു.

ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റം ഭാവിയിലെ എക്‌സ്‌ചേഞ്ച് ഉപയോഗം സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ കോര്‍പറേറ്റുകളെ ഒരുക്കിയെടുക്കും. അങ്ങനെ, അവരുടെ അന്താരാഷ്ട്ര ബിസിനസ്സ് കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

Also read:  റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളെ എങ്ങിനെ ബാധിക്കും -വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ

”വിവിധ കോര്‍പറേറ്റ് അവബോധ, ശാക്തീകരണ പരിപാടികളിലൂടെയും സംവിധാനങ്ങളിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ മള്‍ട്ടി നാഷണല്‍, ലിസ്റ്റഡ് കമ്പനികള്‍ വരെയുള്ള എല്ലാ ക്‌ളാസുകളിലെയും ബിസിനസുകളെ പിന്തുണക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐബിഎംസി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യവുമായി ഇത് ഒത്തുചേരുന്നു. കോവിഡാനന്തരം വിപണി അന്താരാഷ്ട്ര തലത്തില്‍ വിപുലീകരിക്കാന്‍ എണ്ണ ഇതര വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” -ഐബിഎംസി ഗ്രൂപ് സിഇഒയും എംഡിയും സ്ട്രാറ്റജിസ്റ്റും ഇന്‍വെസ്റ്റ്‌മെന്റ് മാനേജരും ഇന്റര്‍നാഷണല്‍ കോംപ്‌ളയലന്‍സ് ഓഫീസറുമായ സജിത് കുമാര്‍ പി.കെ പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥകള്‍, വ്യവസായങ്ങള്‍, കോര്‍പറേറ്റുകള്‍ എന്നിവയെ രാഷ്ട്രാന്തരീയമായി തുറന്ന വിപണിയില്‍ ശാക്തീകരിക്കാന്‍ മറ്റൊരു നൂതന സംവിധാനം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഇന്‍ഡസ്ട്രിയാലിസ്റ്റ് ഗ്രൂപ്  ചെയര്‍മാനും യുഎഇയിലെ സ്വകാര്യ മേഖയിലെ ഉന്നത സ്വാധീനമുള്ള വ്യക്തിത്വവുമായ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹാമിദ് പറഞ്ഞു.

സെക്ടറല്‍ കമ്പനികളുടെ രൂപവത്കരണമാണ് മറ്റൊരു സംരംഭമെന്നും, മികച്ച വ്യവസായ നടപടികളും രാജ്യാന്തര നിലവാരവും പാലിച്ച് പരിഷ്‌കൃത പ്രാക്ടീസുകളിലൂടെയും മറ്റും വികാസം കൊണ്ടുവരുമെന്നും മികച്ച സമ്പ്രദായങ്ങളും അന്തര്‍ദേശീയ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യവസായങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഷ്‌കരിച്ച സമ്പ്രദായങ്ങളും നയങ്ങളും ഉപയോഗിച്ച് വ്യവസായങ്ങളെ ശാക്തീകരിക്കാന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് അധിക സഹായം നല്‍കുന്നു ഈ സംരംഭമെന്ന് ഹുമൈദ് ബിന്‍ സാലം പറഞ്ഞു.

അഞ്ച് വര്‍ഷത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐബിഎംസി യുഎഇയിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള മുന്‍നിര സംവിധാനമായ ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റം തുടക്കം കുറിച്ച് ഇപ്പോള്‍ നടപ്പാക്കല്‍ ഘട്ടത്തിലേക്ക് കടക്കുക യാണ്. സജിത് കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര ടീമിനെ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ചിട്ടപ്പെടുത്തി നടപ്പാക്കിയിരിക്കുന്നത്.

Also read:  കടക്കെണിയില്‍ നിന്ന് എങ്ങനെ മുക്തി നേടാം?

അഞ്ച് വര്‍ഷത്തെ പരിശ്രമത്തിലുള്ള ഐബിഎംസി വിഷന്‍ 2022 പ്രൊജക്റ്റ് സ്ട്രക്ചറിംഗ് ഘട്ടം 2017 ല്‍ ആരംഭിച്ച് 2022 ഡിസംബറില്‍ വിജയകരമായി സമാപിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഇതര മേഖലകളുടെ വൈവിധ്യവത്കരണം പ്രാഥമികമായി യുഎഇ വഴി ഈ പ്രൊജക്റ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. വ്യാപാരികളും നിക്ഷേപകരും ഉള്‍പ്പെടെയുള്ള ആഗോള ബിസിനസ് സമൂഹത്തിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സുപ്രധാന അവസരങ്ങള്‍ വ്യാപിപ്പിക്കുകയെന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും മുതല്‍ മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകള്‍ വരെയുള്ള വിപുലമായ സ്‌പെക്ട്രത്തില്‍ പെട്ട ബിസിനസുകളെ ശാക്തീകരിക്കാന്‍ ഐബിഎംസി തന്ത്രപരവും നൂതനവുമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ബിസിനസ്, വ്യാപാരം, നിക്ഷേപ വൈവിധ്യവത്കരണം എന്നിവക്ക് വ്യത്യസ്ത അവസരങ്ങള്‍ നല്‍കാന്‍ ഇതിലൂടെ ശ്രമിക്കുന്നു.

വ്യവസായ അവബോധം, കോര്‍പറേറ്റ്-സാമ്പത്തിക ശാക്തീകരണം എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന സംരംഭങ്ങള്‍ ഉള്‍പ്പെടെ സുപ്രധാനവും ക്രിയാത്മകവുമായ നടപടികളുടെ ഒരു പരമ്പരയാണ് ഈ പ്രൊജക്റ്റ് മുന്നോട്ടു കൊണ്ടുപോയത്.

എക്‌സ്‌പോ 2020 കാലത്ത് അതത് രാജ്യങ്ങളിലെ പവലിയനുകള്‍ വഴി ആഗോള ബിസിനസ് ക്‌ളാസിനുള്ളിലെ ബന്ധങ്ങള്‍ സുഗമമാക്കുന്ന പ്രമുഖ പോര്‍ട്ടലായി ഐബിഎംസി ട്രേഡ് ഫ്‌ളോ ഉയര്‍ന്നു നിന്നു. എക്‌സ്‌പോയില്‍ ബിസിനസ് ക്‌ളാസുകളെയും വ്യാപാരികളെയും നിക്ഷേപകരെയും അതത് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സാമ്പത്തിക ഫോറങ്ങള്‍, വ്യവസായ ഇവന്റുകള്‍, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ ഐബിഎംസി സജീവമായി പിന്തുണച്ചു.

Related ARTICLES

ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് BJP.

ന്യൂഡൽഹി: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും

Read More »

UPI ഇടപാടുകളിൽ വൻ മാറ്റം; പദ്ധതിയുമായി NPCI

UPI ഇടപാടുകളിൽ വൻ മാറ്റം; പദ്ധതിയുമായി NPCI മുംബൈ: യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ

Read More »

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച

Read More »

‘പവറിങ് ഫ്യുച്ചര്‍ 2023’ : സംസ്ഥാനത്ത് ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതി നുള്ള ഗോ ഇ.സിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് കൊച്ചി : സംസ്ഥാനത്തെ ഇലക്ട്രിക്

Read More »

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ ധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം

Read More »

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4493 രൂപയാണ് കൊച്ചി : സംസ്ഥാനത്ത്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

POPULAR ARTICLES

യുഎഇ പൊതുമാപ്പ്: ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി

അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍

Read More »

റിയാദ് സീസണിൽ ഇന്ന് മുതൽ ഒമ്പത് ഇന്ത്യൻ ആഘോഷരാവുകൾ

റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവമായ റിയാദ് സീസണിലെ ഈ വർഷത്തെ പ്രധാന വേദികളിൽ ഒന്നായ സുവൈദി പാർക്കിൽ ഇന്ന് വൈകീട്ട് ഇന്ത്യൻ സാംസ്കാരികോത്സവത്തിന് തുടക്കമാകും. ഇനി ഒമ്പത് രാത്രികളിൽ

Read More »

ഖത്തർ ചേംബർ അംഗത്വ ഫീസ് 50 ശതമാനം കുറയ്ക്കും: സ്വകാര്യ മേഖലയ്ക്ക് ആശ്വാസം

ദോഹ : സ്വകാര്യമേഖലയിലെ വാണിജ്യ നിയന്ത്രണ മന്ത്രാലയമായ ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ-താനി പ്രഖ്യാപിച്ചതനുസരിച്ച്, അംഗത്വ ഫീസ് ഉടൻ കുറയ്ക്കും. ഈ നീക്കം പ്രവാസികൾ ഉൾപ്പെടെ

Read More »

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ‘ഈണം 2024’ സംഘടിപ്പിച്ചു.

റിയാദ് : തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.  ഓണക്കളികൾ,   വിവിധയിനം കലാകായിക പ്രകടനങ്ങൾ,  അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ

Read More »

സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ

Read More »

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ  :  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ

മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ

Read More »