ഭവന വായ്‌പയുടെ പലിശ നിരക്ക് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ അനുഗ്രഹമാണ്. പക്ഷേ നേരത്തെ ഭവന വായ്‌പ എടുത്തവരില്‍ എത്ര പേര്‍ക്ക് നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്? നിരക്കുകള്‍ കുറഞ്ഞിട്ടും, നിരക്ക് കണക്കാക്കുന്ന രീതികള്‍ മാറിയിട്ടും ലക്ഷകണക്കിന് ഉപഭോക്താക്കള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാ ങ്കായ എസ്‌ബിഐയുടെ ഭവന വായ്‌പാ ഉപഭോക്താക്കളില്‍ നാലിലൊന്നും വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ബേസ് റേറ്റിനെ അടിസ്ഥാനമാക്കിയാണ് പലിശ നല്‍കുന്നതെന്നാണ് ഒരു റി പ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. എസ്‌ബിഐയുടെ ഭവന വായ്‌പയില്‍ 3.72 ലക്ഷം കോടി രൂപയുടെ വായ്‌പയുടെ പലിശ നിരക്ക് ഇപ്പോഴും നിര്‍ണയിക്കപ്പെടുന്നത് ബേസ് റേറ്റിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്‌തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബാങ്കിങ് വ്യവസായത്തിന്റെ അ ഞ്ചിലൊന്നും കൈയാളുന്നത് എസ്‌ബിഐ ആണ്.
എസ്‌ബിഐയുടെ ബേസ് റേറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭവന വായ്‌പാ നിരക്ക് 8.40 ശതമാനമാണ്. ഇത് നിലവിലുള്ള പലിശ നിരക്കിനേക്കാള്‍ ഒരു ശതമാനം കൂടുതലാണ്. ബേസ് റേറ്റില്‍ നിന്നും മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റി (എംസിഎല്‍ആറി) ലേക്ക് നിരക്ക് നിര്‍ണയ രീതി മാറിയിരുന്നു. പുതിയ വായ്‌പ അനുവദിക്കുന്നത് എംസിഎല്‍ആറിനു ശേഷം വന്ന നിരക്ക് നിര്‍ണയ രീതിയായ എക്‌സ്റ്റേര്‍ണല്‍ ബെഞ്ച്‌മാര്‍ക്ക് റേറ്റി(ഇബിആര്‍)നെ അടിസ്ഥാനപ്പെടുത്തിയാണ്. നിലവില്‍ എസ്‌ബിഐയുടെ ഭവന വായ്‌പയില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ ബേസ് റേറ്റിനെയും 2.70 ലക്ഷം കോടി രൂപ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റിനെയും ആസ്‌പദമാക്കിയാണ് പലിശ നിര്‍ണയിക്കുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് നിലനിന്ന പ്രൈം ലെന്റിങ് റേറ്റി (പിഎല്‍ആര്‍)നെ അടിസ്ഥാനമാക്കി ഇപ്പോഴും പലിശ നല്‍കുന്ന ഉപഭോക്താക്കള്‍ എസ്‌ബിഐക്കുണ്ട്. 11.2 ശതമാനമാണ് ഇത്തരക്കാര്‍ നല്‍കുന്ന പലിശ. ഇത്തരം ഉപഭോക്താക്കള്‍ക്കെല്ലാം പുതിയ രീതിയിലേ ക്ക് മാറാന്‍ പറ്റും. അജ്ഞത കൊണ്ടോ അറി ഞ്ഞു കൊണ്ടോ ലക്ഷകണക്കിന് ഉപഭോക്താക്കള്‍ ഉയര്‍ന്ന പലിശ നല്‍കുന്നു എന്നതാണ് വിചിത്രം.
പുതുതായി വായ്‌പയെടുക്കുന്ന ഉപഭോക്താക്കള്‍ക്കാണ് വായ്‌പാ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉടന്‍ ലഭിക്കുക. എന്നാല്‍ പഴ യ രീതിയില്‍ നിന്നും പുതിയ രീതിയിലേക്ക് മാറാന്‍ സാധിക്കും. പക്ഷേ ഇതിന് അവസരമുണ്ടായിട്ടും ഒട്ടേറെ ഉപഭോക്താക്കള്‍ അത് പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ഒരു പതിറ്റാണ്ട് മുമ്പ് നിലനിന്ന സമ്പ്രദായം അനുസരിച്ച് ഇപ്പോഴും ഉയര്‍ന്ന പലിശ നല്‍കാന്‍ പലരും തയാറാകുന്നു എന്ന വസ്‌തുത വെളിപ്പെടുത്തുന്നത്.