മുംബൈ: ഓഹരി വിപണി കുതിച്ചതോടെ സെന്‍സെക്‌സ് വീണ്ടും 34,500 പോയിന്റിന് മുകളിലേക്കും നിഫ്‌റ്റി 12,000 പോയിന്റിന് മുകളിലേക്കും ഉയര്‍ന്നു. മാര്‍ച്ച് 11ന് ശേഷം ആദ്യമായാണ് നിഫ്‌റ്റി 12,000 പോയിന്റിന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.
സെന്‍സെക്‌സ് ഈ ആഴ്‌ചയിലെ അവസാനത്തെ വ്യാപാരദിനമായ ഇന്ന് 523 പോയിന്റ് മുന്നേറി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34,731.73 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. നിഫ്‌റ്റി 152 പോയിന്റ് നേട്ടത്തോടെ 10,244.40 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫ്രാടെല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിന്‍സെര്‍വ് 9 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സും ബജാജ് ഫിനാന്‍സും ആറ് ശതമാനത്തിലേറെ നേട്ടം കൊയ്‌തു.
റിലയന്‍സ് ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,788.80 രൂപ രേഖപ്പെടുത്തി. റിലയന്‍സ് ഇന്റസ്‌ട്രീസിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിയതും കമ്പനി കടമില്ലാത്തതായി മാറിയെന്ന പ്രഖ്യാപനവുമാണ് ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് കുതിക്കുന്നതിന് കാരണമായത്.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 16 ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്‌ടം നേരിട്ടത്. ബാങ്കിംഗ് ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. നിഫ്‌റ്റി എനര്‍ജി സൂചിക 3.65 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.