English हिंदी

Blog

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ കുതിപ്പ്‌. സെന്‍സെക്‌സ്‌ ഇന്ന്‌ 35,000 പോയിന്റിന്‌ മുകളിലും നിഫ്‌റ്റി 10,450ന്‌ മുകളിലുമായി ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 519 പോയിന്റും നിഫ്‌റ്റി 159 പോയിന്റുമാണ്‌ ഉയര്‍ന്നത്‌.

വ്യാപാരത്തിനിടെ 35,482.16 പോയിന്റ്‌ വരെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 35430.43ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി 10,471.00 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 10,484.70 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.

Also read:  ബലാത്സംഗ പരാതിക്ക് പിന്നില്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍ മാനേജര്‍ക്കു പങ്ക്; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

ബജാജ്‌ ഫിനാന്‍സ്‌, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, എന്‍ടിപിസി, ഹിന്‍ഡാല്‍കോ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിനാന്‍സ്‌ 9 ശതമാനം നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, എന്‍ടിപിസി, ഹിന്‍ഡാല്‍കോ എന്നീ നിഫ്‌റ്റി ഓഹരികള്‍ 5 ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

Also read:  കൊറോണോ കാലത്തെ ജീവിതത്തിൽ നിന്ന് ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ ;രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി

50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 4 ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ നഷ്‌ടം നേരിട്ടത്‌. ബാങ്കിംഗ്‌ ഓഹരികള്‍ ഇന്നും കുതിപ്പ്‌ തുടര്‍ന്നു. ബന്ദന്‍ബാങ്ക്‌ 15 ശതമാനം നേട്ടം രേഖപ്പെടുത്തി. യൂണിയന്‍ ബാങ്ക്‌ 10 ശതമാനം നേട്ടമാണ്‌ കൈവരിച്ചത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌, പിഎന്‍ബി എന്നിവ 4 ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.