സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി അധികൃതർ. ഹോട്ട്‌സ്‌പോട്ട് ഓഴികെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ എത്തണമെന്ന് സർക്കാർ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. നാളെ (തിങ്കളാഴ്ച ) മുതല്‍ എല്ലാവരും ജോലിക്ക് എത്തണം. എന്നാല്‍ ശനിയാഴ്ച്ച അവധി തുടരും.
എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. 1 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും . 7 മാസമോ അതില്‍ കൂടുതലോ മാസം ഗര്‍ഭിണികളായവര്‍ക്കും ഇളവ് ലഭിക്കും ബാധിച്ചവര്‍ക്ക് കാഷ്വല്‍ ലീവ് അനുവദിക്കും. കോവിഡ് കാലത്തും ഷിഫ്റ്റ് അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റും മറ്റു ചില സർക്കാർ വകുപ്പുകളും പ്രവർത്തിച്ചിരുന്നു. ട്രെയിനികളും ബസുകളും ഓടിത്തുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ എത്തിയത് എന്നതും ശ്രദ്ധേയമാണ്