കിഴക്ക് – തെക്ക് ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദനത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര സേവന കേന്ദ്രം അറിയിച്ചു.
ഇതേ തുടർന്ന്, ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി പ്രാപിച്ചു വടക്ക് – പടിഞ്ഞാറ് ദിശയിലേക്കു സഞ്ചരിക്കാം. 24 മണിക്കൂറാണ് സഞ്ചരിക്കാനുള്ള സാധ്യതയുള്ളതായി കണക്കാക്കുന്നത്.
ഈ സമയത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോവരുതെന്നും തീരപ്രദേശത്ത് താമസിക്കുന്നവർ ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അംഗീകൃത വൃത്തങ്ങൾ അറിയിച്ചു.