English हिंदी

Blog

sd

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ടതിനാലാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍ , 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്കാണ് ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നത്.

Also read:  'അമ്മയില്‍' പോരിന് ശമനമില്ല; ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക ജനുവരി 20 ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകളും കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും മാര്‍ച്ച് 16 വരെ അതാത് ഇലക്ട്റല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിച്ചിരുന്നു. അവ സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിച്ച് അന്തിമ വോട്ടര്‍പട്ടിക കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മാര്‍ച്ച് 27 നും കാസര്‍ഗോഡ് ജില്ലയില്‍ ഏപ്രില്‍ 6 നും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം നീട്ടി വച്ചിരുന്നു.