English हिंदी

Blog

UAE-new-six-month-visa-flag-national-Dubai

ദുബൈ : കൊറോണ വൈറസ് മുൻകരുതലുകളുടെ ഭാഗമായി 100 ശതമാനം  വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയിരുന്ന ജിഡിആർഎഫ്എ  ദുബൈ ഈ കാലയളവിൽ 285, 000 സേവന ഇടപാടുകൾ നടത്തിയെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു.
 ദുബൈ കിരീടാവകാശിയും എക്സിക്യട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തുമിന്റെ പ്രഖ്യാപനങ്ങളുടെ ഭാഗമായി രണ്ടാമതും  തുറന്ന-ജിഡിആർഎ ദുബൈയുടെ  ആദ്യപ്യവർത്തി ദിനത്തിൽ ദുബൈ മീഡിയയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്‌. വകുപ്പിന്റെ  50 % ജീവനക്കാർ വിദൂരജോലി സംവിധാനത്തിന് വിടനൽകി  ഞായറാഴ്ച  ജോലിയിൽ പ്രവേശിച്ചു.ഈ മാസം 14 ന്  ഓഫീസുകളിൽ തിരിച്ചെത്തുന്ന 100 ശതമാനം ജീവനക്കാരുമായി ദുബൈ ജിഡിആർഎഫ്എ  ദുബൈയുടെ വിസാ സേവന മേഖലയിൽ വീണ്ടും  സജീവമാകും

Also read:  യുഎഇയില്‍ പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും; രാജ്യം വിടാത്തവര്‍ക്കെതിരെ കടുത്ത നടപടി

 കോവിഡിന്റെ പശ്ചാത്തലത്തിൽ  റിമോട്ട് വർക്ക് സിസ്റ്റത്തിലേക്ക് മാറിയിരുന്ന ആമർ കാൾ സെന്റർ ഈ സമയത്ത് 500000 അന്വേഷണ -കോളുകളാണ് സ്വീകരിച്ചതെന്ന് മേജർ ജനറൽ പറഞ്ഞു.ദുബൈയിലെ വിസാ സേവന നടപടികളുമായി ബന്ധപ്പെട്ട്
യുഎഇ യിൽ നിന്നും, മറ്റു ഇതര രാജ്യങ്ങളിൽ നിന്നുമാണ് ഇത്രയും  അധികം കോളുകൾ കേന്ദ്രം സ്വീകരിച്ചത്‌. മാർച്ച്‌ മാസത്തെ അവസാന ആഴ്ചയിലാണ്  ജിഡിആർഎഫ് എ ദുബൈ പൂർണ്ണമായും വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയത്. അതിന് ശേഷം ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും സുരക്ഷക്കായി എല്ലാം പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചാണ് വകുപ്പ് വീണ്ടും ഓഫീസ് പ്രവർത്തനങ്ങൾ   പുനരാരംഭിച്ചത്‌
ദുബായിലെ എല്ലാ വീസാ ന‌‌ടപടികളും സേവനങ്ങളും സ്മാർട് ചാനൽ വഴി ഈ കാലയളവിൽ ലഭ്യമാക്കിയിരുന്നു. ഈ സൗകര്യം മൂലം ഉപയോക്താകൾക്ക് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈൻ വഴി എല്ലാ ഇടപാടുകളും പൂർത്തിക്കരിക്കാൻ കഴിയിരുന്നു.
പൊതുജനങ്ങളുടെ ആരോഗ്യ-സുരക്ഷാ പരിഗണിച്ചാണ് ജിഡിആർഎഫ്എ ദുബൈ തങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സേവനങ്ങും സ്മാർട് ചാനൽ വഴി സജ്ജമാക്കിയത്. വകുപ്പിന്റെ വെബ്സൈറ്റ് വഴിയും, GDRFA dubai എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് സേവനങ്ങൾ നൽകിയിരുന്നത്

Also read:  ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവുമായി പോലീസ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തുമിന്റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയത്. 2021 എല്ലാ സർക്കാർ സേവനങ്ങളും സ്മാർട് ചാനൽ വഴിയാകുന്ന പദ്ധതിയുടെ ഭാഗം കൂടിയാണിത്. ഇത്തരത്തിൽ എൻട്രി പെർമിറ്റുകൾ, റെസിഡൻസി പെർമിറ്റുകൾ, സ്ഥാപന സേവനങ്ങൾ, എയർപോർട്ട്-തുറമുഖ സേവനങ്ങൾ, നിയമ ലംഘനങ്ങളുടെ അനന്തര നടപടികൾ, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ നിരവധി സേവനങ്ങളും ഇടപാടുകളും ഏറ്റവും വേഗത്തിൽ ഓൺലൈനിലൂടെ ലഭ്യമാവും.

Also read:  ഈദ് അവധി ദിനങ്ങളില്‍ മുഴുകി പ്രവാസികള്‍, ഒത്തുചേരലുകളുമായി കുടുംബങ്ങള്‍

GDRFA dubai മൊബൈൽ ആപ്ലിക്കേഷൻ, ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ- സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. ദുബായിലെ വീസാ സേവന നടപടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111 നമ്പറിൽ ബന്ധപ്പെടണമെന്ന് അധിക്യതർ നിർദ്ദേശിച്ചു. എന്നാൽ യുഎഇയ്ക്ക് പുറത്തുള്ള ആളുകൾ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.gdrfa@dnrd.ae, amer@dnrd.ae, എന്നീ ഇമെയിൽ വഴിയും വിവരങ്ങൾ ലഭിക്കുന്നതാണ്