ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങിയ ശേഷം വേറെ ട്രെയിനിൽ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവർ തോൽപ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല, സ്വന്തം സഹോദരങ്ങളെ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ സംവിധാനമുണ്ടാക്കും. ഫ്രണ്ട്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ആളുകളെ അയക്കേണ്ടിവരും. ഇതുസംബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോൾ ആരോഗ്യവകുപ്പ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മടങ്ങി വരുന്നവരെ സുരക്ഷാ ക്രമീകരണങ്ങളോടെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ ജോലിക്ക് പോകാൻ അനുവദിക്കൂ എന്നും മുഖ്യമന്ത്രി