Web Desk
തിരുവനന്തപുരം: ആഭ്യന്തര വിമാന സര്‍വീസ് വീണ്ടും തുടങ്ങിയതോടെ തിരുവനന്തപുരത്ത് ഊബറിന്‍റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചു. ഊബര്‍ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ് എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനി റൈഡര്‍മാര്‍ക്ക് ലഭ്യമാകും. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്ര ഊബര്‍ ഉറപ്പു നല്‍കുന്നു.
ഇന്ത്യയിലുടീളം എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഡ്രൈവര്‍മാര്‍ക്ക് വരുമാനത്തിനുള്ള അവസരം ഒരുക്കുമെന്നും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ തന്നെ ശുചിത്വവും സുരക്ഷയും ഒരുക്കുന്നതിനായി ഊബര്‍ എയര്‍പോര്‍ട്ട് ്അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഊബര്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ദക്ഷിണേന്ത്യ റൈഡ് ഷെയറിങ് മേധാവി രാതുല്‍ ഘോഷ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഊബര്‍ നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊണ്ടുവരുന്നു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ബന്ധമുള്ള ഗോ ഓണ്‍ലൈന്‍ ചെക്ക് ലിസ്റ്റ്, ട്രിപ്പിനു മുമ്പെ ഡ്രൈവര്‍മാര്‍ക്ക് സെല്‍ഫിയിലൂടെയുള്ള മാസ്‌ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം, സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്ന പുതുക്കിയ കാന്‍സലേഷന്‍ നയം തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണ്.
ഈ ശ്രമങ്ങള്‍ക്ക് പിന്തുണയായി മൂന്നുലക്ഷം മാസ്‌ക്കുകളും രണ്ടുലക്ഷം കുപ്പി സാനിറ്റൈസറുകളും ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ഊബര്‍ സൗജന്യമായി വിതരണം ചെയ്തു