താല്‍ക്കാലിക ആശ്വാസം ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെ ബാധിക്കും

e

കോവിഡ്‌-19 സൃഷ്‌ടിച്ച അനിശ്ചിതത്വവും ലോക്ക്‌ ഡൗണും സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറയുന്നതിന്‌ കാരണമായി. ശമ്പളം കിട്ടാന്‍ വൈകുകയോ ശമ്പളത്തില്‍ കാര്യമായ വെട്ടിക്കുറയ്‌ക്കല്‍ ഉണ്ടാവുകയോ ജോലി തന്നെ ഭീഷണിയിലാവുകയോ ചെയ്‌തവര്‍ ഒട്ടേറെയാണ്‌. ഈ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ മാസവരുമാനക്കാരുടെ കൈവശം കൂടുതല്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികള്‍ സ്വീകരിച്ചത്‌. എന്നാല്‍ അടിയന്തിരമായുള്ള പണത്തിനുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ മാത്രമാണ്‌ ഇത്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ ഇത്‌ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

രണ്ട്‌ തവണയായി ആറ്‌ മാസത്തെ ഇഎംഐക്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ റിസര്‍വ്‌ ബാങ്കിന്റെ നടപടി ഹ്രസ്വകാല ആശ്വാസം മാത്രമാണ്‌. ഇപ്പോള്‍ ഇഎംഐ അടയ്‌ക്കാന്‍ കൈവശം മതിയായ പണമില്ലെങ്കില്‍ ആറ്‌ മാസത്തേക്ക്‌ ഒഴിവ്‌ നല്‍കുക മാത്രമാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌. ഈ കാലയളവില്‍ ഇഎംഐ അടച്ചില്ലെങ്കില്‍ തിരിച്ചടവ്‌ വീഴ്‌ച വരുത്തിയെന്ന പേരില്‍ ബാങ്ക്‌ നിങ്ങള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ല. എന്നാല്‍ അടയ്‌ക്കാത്ത ഇഎംഐ പിന്നീട്‌ നിങ്ങള്‍ക്ക്‌ സാമ്പത്തിക ബാധ്യതയായി മാറും. ഇഎംഐ അടയ്‌ക്കുന്നത്‌ ആറ്‌ മാസത്തേക്ക്‌ നിര്‍ത്തിവെക്കുന്നത്‌ വായ്‌പാ കാലയളവ്‌ ദീര്‍ഘിപ്പിക്കുന്നതിനാണ്‌ വഴിവെക്കുന്നത്‌. ഇത്‌ അധിക പലിശ നല്‍കുന്നതിന്‌ കാരണമാകുന്നു. ഇഎംഐകളുടെ എണ്ണം വായ്‌പാ കാലയളവ്‌ അനുസരിച്ച്‌ വര്‍ധിക്കുകയും ചെയ്യുന്നു.

Also read:  മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ ; ഉദ്ധവ് സര്‍ക്കാറിന്റെ ഭാവിയില്‍ തീരുമാനം, വിമതര്‍ തിരിച്ചെത്തുമെന്ന് ഷിന്‍ഡേ

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) ഇനത്തില്‍ ശമ്പളത്തില്‍ നിന്ന്‌ പിടിക്കുന്ന തുക മൂന്ന്‌ മാസത്തേക്ക്‌ 12 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനമായി കുറച്ചിട്ടുണ്ട്‌. ശമ്പള ഇതര വരുമാനത്തിനുള്ള ടിഡിഎസ്‌ ഇനത്തില്‍ പിടിക്കുന്ന തുക 25 ശതമാനം കുറയ്‌ക്കുകയും ചെയ്‌തു. രണ്ടും താല്‍ക്കാലികമായ ആശ്വാസം മാത്രമാണ്‌. ദീര്‍ഘകാലത്തേക്ക്‌ ഈ രണ്ട്‌ നടപടികളും നി ങ്ങള്‍ക്ക്‌ ഗുണം ചെയ്യില്ല. എല്ലാ മാസവും ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളവും ഡിഎയും ഉള്‍പ്പെട്ട തുക) 12 ശതമാനമാണ്‌ ഇപിഎഫില്‍ നി ക്ഷേപിക്കുന്നത്‌. നിങ്ങളുടെ തൊഴിലുടമയും തതുല്യമായ തുക ഇപിഎഫില്‍ നി ക്ഷേപിക്കുന്നു. ഇങ്ങ നെ മൊത്തം അടിസ്ഥാന ശമ്പളവും ഡി എയും ഉ ള്‍പ്പെട്ട തുക യുടെ 24 ശതമാനമാണ്‌ നിക്ഷേപിക്കുന്നത്‌. ഇത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിട്ടയര്‍മെന്റിനു ശേഷവും മറ്റുമുള്ള സാമ്പത്തിക പിന്തുണക്കു വേണ്ടിയാണ്‌. പ്രത്യേകിച്ചും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിമിതമായതിനാല്‍ ദീര്‍ഘകാലം കൊണ്ട്‌ ഇപിഎഫ്‌ നിക്ഷേപത്തിലൂടെ സമാഹരിക്കുന്ന തുക ജോലിയില്‍ നിന്ന്‌ വിരമിച്ചതി നു ശേഷമുള്ള ദൈനംദിന ജീവിതത്തിന്‌ സാമ്പത്തിക പിന്തുണയാണ്‌ നല്‍കുന്നത്‌. ഈ ലക്ഷ്യത്തെയാണ്‌ ഇപിഎഫ്‌ കോണ്‍ ട്രിബ്യൂഷന്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

Also read:  ബിഹാറില്‍ നവവരൻ കൊവിഡ് ബാധിച്ചു മരിച്ച സംഭവം പോസിറ്റീവായവരുടെ എണ്ണം 111 ആയി

അതുപോലെ ടിഡിഎസ്‌ 25 ശതമാനം കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശവും താല്‍ ക്കാലിക ആശ്വാസം മാത്രമാണ്‌. ഇത്‌ നിങ്ങളുടെ മൊത്തം നികുതി ബാധ്യത കുറയുന്നതിന്‌ സഹായകമാകുന്നില്ല. ഉദാഹരണത്തിന്‌ ബാങ്ക്‌ ഫിക്‌സഡ്‌ ഡെ പ്പോസിറ്റിന്‌ നിങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 15,000 രൂപയാണ്‌ പലിശയായി ലഭിക്കുന്നത്‌ എന്നിരിക്കട്ടെ. സാധാരണ നിലയില്‍ ഇതിന്റെ 10 ശതമാനം അതായത്‌ 1500 രൂപയാണ്‌ ബാങ്ക്‌ ടിഡിഎസ്‌ ഈടാക്കേണ്ടത്‌. നടപ്പു സാമ്പത്തിക വര്‍ഷം ഇത്‌ 1125 രൂപ മാത്രമായിരിക്കും. അതേ സമയം ബാക്കി വരുന്ന 375 രൂ പ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നല്‍കേണ്ടതുണ്ട്‌. അതായത്‌ കുറ ച്ചു മാസങ്ങള്‍ അത്രയും തുക നിങ്ങളുടെ കൈവശമുണ്ടാകുമെന്ന്‌ മാത്രം. ശമ്പളത്തിനുള്ള ടിഡിഎസിനെ ഈ ആനുകൂല്യത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

Also read:  ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും ; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

Around The Web

Related ARTICLES

യുഎസ് തിരിച്ചയച്ച 116 ഇന്ത്യക്കാരുമായി വിമാനം അമൃത്‌സറിൽ; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് യുഎസ് കണ്ടെത്തിയ 116 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്‌സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം

Read More »

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം; അൻപതിലേറെ പേർക്ക് പരുക്ക്

ന്യൂഡൽഹി : മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും  പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 14, 15 പ്ലാറ്റ്ഫോമുകൾ; ആശങ്കയും പരിഭ്രാന്തിയുമായി റെയിൽവേ സ്റ്റേഷൻ പരിസരം

ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ

Read More »

അനധികൃത കുടിയേറ്റം: 119 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ച് യുഎസ്; നടപടി മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യുഎസ് . ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ  പ്രമുഖർ

Read More »

‘നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’.

വാഷിങ്ടൻ : നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത്

Read More »

പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ വച്ച് ധനമന്ത്രി; ‘നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പം.

ന്യൂഡൽഹി : പുതിയ ആദായ നികുതി ബിൽ ലോക്സഭയുടെ മേശപ്പുറത്ത് വച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. പഴയ ആദായ നികുതി

Read More »

ട്രംപിനെ കാണാൻ മോദി; ഇലോൺ മസ്‍കുമായും കൂടിക്കാഴ്ച നടത്തിയേക്കും, യുഎസിൽ ഊഷ്മള സ്വീകരണം.

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം

Read More »

POPULAR ARTICLES

യുഎസ് തിരിച്ചയച്ച 116 ഇന്ത്യക്കാരുമായി വിമാനം അമൃത്‌സറിൽ; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് യുഎസ് കണ്ടെത്തിയ 116 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്‌സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം

Read More »

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം; അൻപതിലേറെ പേർക്ക് പരുക്ക്

ന്യൂഡൽഹി : മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും  പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 14, 15 പ്ലാറ്റ്ഫോമുകൾ; ആശങ്കയും പരിഭ്രാന്തിയുമായി റെയിൽവേ സ്റ്റേഷൻ പരിസരം

ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ

Read More »

രാജ്യത്തിന്റെ ആവശ്യമാണ് ആഗ്രഹിക്കാത്ത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിന് കാരണം: മുഹമ്മദ് യൂനുസ്

ദുബായ് : ബംഗ്ലാദേശിന്റെ നിലവിലെ സാമൂഹിക സ്ഥിതിവിശേഷങ്ങൾ പങ്കുവച്ച് താൽക്കാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രഫ. മുഹമ്മദ് യൂനുസ്. രാജ്യത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സ്ഥിരത പുനഃസ്ഥാപിക്കുന്നതിൽ മുന്നോട്ടുള്ള സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും ദുബായിൽ നടന്ന

Read More »

ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി; അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി.

അബുദാബി : തലസ്ഥാന നഗരിയിൽ പൊതു ആരോഗ്യസുരക്ഷയ്ക്ക്  ഭീഷണിയുയർത്തിയ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അറിയിച്ചു. നിയമം

Read More »

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തർ അമീർ ഇന്ത്യയിലേക്ക്.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 തീയതികളിലാണ് സന്ദർശനം. ഇതിന് മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

Read More »

129 ദിർഹത്തിന് ടിക്കറ്റ്; എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ.

ഷാർജ : യാത്രക്കാർക്ക് ഒരിക്കൽ കൂടി 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. 2025 ഫെബ്രുവരി 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടു വരെ മാത്രം. ഈ

Read More »

പ്രവാസികൾക്ക് സന്തോഷവാർത്ത; ഈ റൂട്ടുകളിൽ കൂടുതൽ സർവീസുമായി ഇൻഡിഗോ.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ

Read More »