ഡെങ്കിപനി വരുന്നൂ… ഏറെ ശ്രദ്ധവേണമെന്നു ആരോഗ്യ വകുപ്പ്

mosquitoesin

തിരുവനന്തപുരം -ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംയോജിത കൊതുക് നിയന്ത്രണ പരിപാടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്
ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 മുതല്‍ 12 വരെ സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊതുക് നശീകരണത്തിന് ഉറവിട നശീകരണം, രാസ-ജൈവ മാര്‍ഗങ്ങളിലൂടെ ലാര്‍വകളെ നശിപ്പിക്കല്‍, സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ ഒരേ സമയം ചെയ്ത് കൊതുകുകളുടെ സന്ദ്രത കുറയ്ക്കുന്നതിനായാണ് സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Also read:  Malayalam News Live: ദുരന്തഭൂമിയിൽ എട്ടാം നാൾ; തിരച്ചിൽ പുരോഗമിക്കുന്നു; മരണം 392 ആയി

വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ 50 വീടിന് രണ്ട് വോളണ്ടിയര്‍മാരെ തെരഞ്ഞടുക്കുകയും ജൂണ്‍ 8, 9 തീയതികളില്‍ ഭവന സന്ദര്‍ശനം നടത്തി വീടിനകവും പുറവും പരിശോധിച്ച് കൊതുക് മുട്ടയിട്ട് വളരുന്നുണ്ടെങ്കില്‍ കണ്ടെത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വീട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളം കെട്ടിനില്‍ക്കാനിടയുള്ള പാത്രങ്ങള്‍ ചിരട്ടകള്‍ കപ്പുകള്‍, പ്ലാസ്റ്റിക് കവറുകള്‍ ടയറുകള്‍ ഇവ കണ്ടെത്തി വേര്‍തിരിച്ച് ഹരിതകര്‍മസേനയുടെ സഹായത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യും. വാട്ടര്‍ ടാങ്കുകള്‍ കൊതുക് കടക്കാത്ത വിധം മൂടുകുകയും കിണര്‍, വെന്റ് പൈപ്പുകള്‍ ഇവ വല കൊണ്ട് മൂടുകയും വേണം. ഒഴുക്കിക്കളയാനോ മറിച്ച് കളയാനോ പറ്റാത്ത വെള്ളക്കെട്ടുകളില്‍ ലാര്‍വിസൈഡുകള്‍ ഒഴിക്കുകയോ ലാര്‍വകളെ തിന്നുന്ന ഗപ്പിമീനുകളെ നിക്ഷേപിക്കുകയോ വേണം.

Also read:  മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയം; നടപടി അടുത്താഴ്ച മുതല്‍ ആരംഭിക്കും

ഇതോടൊപ്പം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ വീടുകളില്‍ മുറിക്കുള്ളില്‍ കൊതുകുകളെ നശിപ്പിക്കാനായി സ്‌പ്രേയിംഗ്, ഫോഗിംഗ് ഇവ നടത്തും. ഗൃഹസന്ദര്‍ശന വേളയില്‍ കൊതുകിന്റെ ഉറവിടങ്ങള്‍, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍, ഡ്രൈഡേ ഇവയെക്കുറിച്ച് ബോധവത്കരണം നല്‍കും. ജൂണ്‍ 10ന് തോട്ടങ്ങളിലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതുസ്ഥലങ്ങള്‍, ആള്‍പാര്‍പ്പില്ലാത്ത ഇടങ്ങള്‍, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും 12ന് സ്‌കൂളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തും.

Also read:  തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരാവസ്ഥയില്‍

ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നിന്നാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടക്കുമ്പോള്‍ കോവിസ് 19 പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുവാനും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും ശ്രദ്ധിയ്‌ക്കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു .

Related ARTICLES

പുതുവർഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിനം ഒഴിവ് ലഭിക്കും.

കുവൈത്ത്‌ സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ്

Read More »

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും

Read More »

വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ

Read More »

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ

Read More »

ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു.

കുവൈത്ത്‌ സിറ്റി : സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. സല്‍വ

Read More »

കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

കുവൈത്ത്‌ സിറ്റി : ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ അല്‍ യഹ്യയുടെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിൽ എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രിയ്ക്ക്

Read More »

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും.

Read More »

എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ വിവരം നൽകിയില്ല; മുന്നറിയിപ്പില്ലാതെ അബുദാബിയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

നെടുമ്പാശേരി : എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെതിരെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണു സാങ്കേതിക തകരാറിനെ തുടർന്നു മണിക്കൂറുകളോളം വൈകിയത്. വിമാനം എപ്പോൾ

Read More »

POPULAR ARTICLES

അവസാന നിമിഷം സാങ്കേതിക തകരാർ: പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി.

ശ്രീഹരിക്കോട്ട : യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു.  ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു

Read More »

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു

Read More »

പുതുവർഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിനം ഒഴിവ് ലഭിക്കും.

കുവൈത്ത്‌ സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ്

Read More »

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും

Read More »

വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ

Read More »

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ

Read More »

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള

Read More »

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ

Read More »