English हिंदी

Blog

arvind-kejriwal

Web Desk

പനി ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമ്പര്‍ക്കവിലക്കില്‍ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്‍റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും.

ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാള്‍ റദ്ദാക്കിയിരുന്നു. ഞായയറാഴ്ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒടുവിലായി കെജ്രിവാൾ പ്രത്യക്ഷപ്പെട്ടത്.

Also read:  ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണാറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് അന്നത്തെ വീഡിയോ കോണ്‍ഫറന്‍സിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുമെന്നതിനാലാണ് ഈ തീരുമാനം.

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

Also read:  കാർട്ടൂൺ : സുധീർ നാഥ്

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ 15000 കിടക്കകള്‍ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Also read:  വാഹന വിപണിയിലെ മുന്നേറ്റം ഗബ്രിയേല്‍ ഇന്ത്യക്ക്‌ ഗുണകരം

നിലവില്‍ 9000 കിടക്കകളാണുള്ളത്. ഇനിയും പുറത്തുനിന്നുള്ള രോഗികളെ പ്രവേശിപ്പിച്ചാല്‍ മൂന്ന് ദിവസം കൊണ്ട് ഇവയെല്ലാം നിറയുമെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.