Web Desk
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം പുറത്തായി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കടുത്ത പനിയും തൊണ്ടയില്‍ ബുദ്ധിമുട്ടും നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐസൊലേഷനിലാക്കിയത്.