ന്യൂ ഡൽഹി
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു തീവ്രബാധിത മേഖലകളിൽ ജൂൺ 30 വരെ തുടരും.
കൂടുതൽ ഇളവുകളോടെ ആണ് കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ നീട്ടിയത്. രാജ്യത്ത് ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. തീവ്രബാധിത മേഖലകൾ അല്ലാത്ത സ്ഥലങ്ങളിൽ ജൂൺ 8ന് ശേഷം നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാം.
മാളുകളും ഹോട്ടലുകളും റ സറ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാം തീവ്രബാധിത മേഖലകൾ അല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകൾ ഉണ്ടാവുക. രണ്ടാംഘട്ടത്തിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.ജൂലൈ മാസത്തോടെ സ്കൂളുകൾ തുറന്നേക്കും
രാത്രി യാത്ര നിയന്ത്രണം തുടരും. രാത്രി 9 മുതൽ പുലർച്ചെ 5 മണി വരെ യാത്ര നിയന്ത്രണം തുടരും. സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഉണ്ടാവില്ല ജൂൺ ഒന്നുമുതൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പാസ് ആവശ്യമില്ല. സ്വകാര്യ വാഹനങ്ങളിൽ പാസ്സ് ഇല്ലാതെ അന്തർസംസ്ഥാന യാത്രകൾ നടത്താം. പക്ഷേ പൊതുയോഗത്തിൽ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാവൂ.
അതേസമയം വിമാന സർവീസുകൾ ആരംഭിക്കുന്നത് സാഹചര്യം കണക്കിലെടുത്തായിരിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ മാത്രമേ അന്താരാഷ്ട്ര വിമാന യാത്രകളും മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാർഗ്ഗരേഖ വ്യക്തമാക്കുന്നത്.
തിയേറ്റർ, ജിം, സിമ്മിംഗ് പൂളുകൾ, പാർക്കുകൾ എന്നിവ തുറക്കില്ല. 65 വയസ്സ് കഴിഞ്ഞവരും ഗർഭിണികളും കുട്ടികളും പുറത്തിറങ്ങുന്നതിനു ഉള്ള നിയന്ത്രണം തുടരും. പൊതു പരിപാടികൾക്കും നിയന്ത്രണങ്ങൾ തുടരും.
വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകളിളും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമേർപ്പെടുത്തിയത് തുടരും. സാമൂഹിക അകലം പാലിച്ച് നിയമങ്ങൾ പാലിച്ച്, സാധാരണജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം കൊണ്ടുവരുന്നത്.
ജില്ലാ ഭരണകൂടത്തിന് ആണ് ഹോട്ട്സ്പോട്ടുകൾ നിയന്ത്രിക്കാനുള്ള അധികാരം. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തണമെങ്കിൽ അത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരുമായി ആലോചിച്ചശേഷം നടപ്പിലാക്കാം. എന്നാൽ മാർഗ നിർദേശത്തിൽ പരാമർശിക്കുന്നതിന് പുറമെ ഇളവുകൾ കൊണ്ടുവരാൻ അനുവദിക്കില്ല.