കൊച്ചി : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡും 6441.3 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ആഗോള അസറ്റ് കമ്പനിയായ ടി.പി.ജി, ജിയോ പ്ലാറ്റ്‌ഫോമിൽ 4,546.80 കോടി രൂപ നിക്ഷേപിക്കും. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ എൽ കാറ്റർട്ടൺ ജിയോ പ്ലാറ്റ്‌ഫോംസിൽ 1894.50 കോടി രൂപ നിക്ഷേപിക്കും. ടി.പി.ജി യുടെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 0.93 ശതമാനവും എൽ കാറ്റർട്ടന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 0.39 ശതമാനം ഓഹരിയിലേക്ക് മാറ്റും. ചെയ്യും.
ഇതുൾപ്പടെ ജിയോ കഴിഞ്ഞ 8 ആഴ്ചയിൽ 10 നിക്ഷേപകർക്ക് കമ്പനിയുടെ 22.3 ശതമാനം ഓഹരികൾ വിറ്റു. 2020 ഏപ്രിൽ 22 മുതൽ പ്രമുഖ ആഗോള നിക്ഷേപകരായ ഫെയ്‌സ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർ, ജനറൽ അറ്റ്‌ലാന്റിക്, കെ.കെ.ആർ, മുബഡാല, എ.ഡി.ഐ.എ, ടി.പി.ജി, എൽ കാറ്റർട്ടൺ എന്നിവരിൽ നിന്ന് ജിയോ 104,326.95 കോട രൂപ സമാഹരിച്ചു.
388 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സാങ്കേതികവേദിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ചെറുകിട വ്യാപാരികൾ, മൈക്രോ ബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യൺ ആളുകൾക്കും ബിസിനസുകൾക്കും ഡിജിറ്റൽ സേവനം നൽകുകയാണ് ജിയോയുടെ ലക്ഷ്യം.
ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകൾ സൃഷ്ടിക്കുന്നതിൽ എൽ കാറ്റർട്ടണിന്റെ അമൂല്യമായ അനുഭവത്തിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ആഗോള സാങ്കേതിക ബിസിനസുകളിൽ നിക്ഷേപം നടത്തിയ പാരമ്പര്യമാണ് രണ്ടു സ്ഥാപനങ്ങളുടെയും നിക്ഷേപം സ്വീകരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
