English हिंदी

Blog

IMG-20200605-WA0057

ജനമൈത്രി പോലീസിന്‍റെ സോഫ്റ്റ് വെയര്‍ അധിഷ്ഠിത ബീറ്റ് സംവിധാനമായ എം ബീറ്റിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള ബഹുമതിക്ക് പാലക്കാട് അര്‍ഹമായി. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Also read:  കുതിരാനില്‍ 40 അടി താഴ്ച്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു

എം ബീറ്റ് സംവിധാനപ്രകാരം ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.പ്രതാപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്‍. രതീഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു. മികച്ച ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്കാരം പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.അറുമുഖനും കസബ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രാജനും കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.രതീഷിനും ലഭിച്ചു.

Also read:  ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കും : മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പോലീസ് ആസ്ഥാനത്തു നടത്തിയ ചടങ്ങില്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍, ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി എസ് ശ്രീജിത്ത്, ഐ.ജി പി വിജയന്‍ എന്നിവരും പങ്കെടുത്തു.