പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86) ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ ശിഷ്യത്വത്തില്‍ ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ ലഭിച്ചു. തുടര്‍ന്ന് രാജ്യത്തും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. അദ്ദേഹത്തിന്‍റെ ചിത്രകലയിലെ അമൂര്‍ത്തശൈലി ശ്രദ്ധേയമാണ്.
മണ്‍മറഞ്ഞ പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയുടെ ഭര്‍ത്താവായിരുന്നു. മഹേശ്വരിയെ പിന്നീട് വിവാഹം കഴിച്ചു. മകൾ അജിതയോടും കുടുംബത്തോടുമൊപ്പമാണ് ഡൽമിയിൽ മയൂർ വിഹാർ ഒന്നിലെ കലാവിഹാർ അപ്പാർട്ട്മെൻ്റിൽ അദ്ദേഹം താമസിച്ചിരുന്നത്. മകൻ അജയൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.
കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് 2006-ല്‍ ലഭിച്ചിട്ടുണ്ട്. മദ്രാസ് സ്കൂളിലെ സംവാദാത്മക
ആധുനികതയ്ക്ക് വ്യക്തമായ ഒരു ഉദാഹരണമാണ് അദ്ദേഹം. തന്‍റെ അമൂര്‍ത്തമായ ആവിഷ്കാരങ്ങളില്‍ ഒരു ‘ശുദ്ധതാവാദം’ വെച്ചുപുലര്‍ത്തിയ കലാകാരനായിരുന്നു കെ. ദാമോദരന്‍. തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദാമോദരന്‍ കലാജീവിതത്തിന്‍റെ പ്രാരംഭത്തില്‍ തന്നെ വിപുലമായ ഒരു ആശയ പ്രപഞ്ചത്തെ കലയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിരുന്നു.
മദ്രാസിലെ തന്‍റെ പഠനത്തിനുശേഷം ഡല്‍ഹിലായിരുന്നു നിരവധി വര്‍ഷങ്ങള്‍ അദ്ദേഹം വസിച്ചിരുന്നത്.
ഇടയ്ക്കിടെ കേരളത്തിലെത്തുമായിരുന്ന ദാമോദരന്‍ ആദ്യകാലങ്ങളില്‍ നിരവധി പ്രസന്‍റേഷനുകളും പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. അവസാനകാലത്ത് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നുവെങ്കിലും കലാക്യാമ്പുകളിലും, പ്രദര്‍ശനങ്ങളിലും സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു.
അനവധി ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്