ഗൾഫ് ഇന്ത്യൻസ് എന്ന പേരിൽ ആരംഭിച്ച ന്യൂസ് പോർട്ടൽ ലക്ഷ്യമിടുന്നത് ഗൾഫിലെ ഇന്ത്യക്കാരെയാണ്. 24 മണിക്കൂറും വാർത്തകളും, വാർത്താ അവലോകനങ്ങളും, വിനോദ വിജ്ഞാന പരിപാടികളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് ഈ പോർട്ടലിൽ അവതരിപ്പിച്ചിരിക്കുന്നത്.
അഥീന എഡ്യൂക്കേഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും,ഗൾഫ് ഇന്ത്യൻസ് മാനേജിങ് എഡിറ്ററുമായ VNP രാജ് പോർട്ടൽ ഔദ്യോഗമായി ലോഞ്ച് ചെയ്തു. ഉപേന്ദ്ര കെ മേനോൻ, ഫ്രാൻസിസ് ക്‌ളീറ്റസ്, പി സുകുമാരൻ, പി സി എസ് പിള്ള, ഇ പി മൂസ ഹാജി, സുഗതൻ ജനാർദ്ദനൻ, ജെയിംസ് മാത്യു, പ്രതാപ് നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
തുടക്കത്തിൽ ഇംഗ്ലീഷിലും, മലയാളത്തിലുമാണ് ഇത് ലഭ്യമാവുന്നത് . ഇന്ത്യയിലെ മറ്റു ഭാഷകളിൽ ഉടനെ തന്നെ ഗൾഫ് ഇന്ത്യൻസ് സാന്നിധ്യം തെളിയിക്കും.യുഏഇ യ്ക്ക് പുറമ സൗദി, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നും, ഇന്ത്യയിൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, തുടങ്ങിയ പ്രധാന നഗരങ്ങളിലും, കേരളത്തിൽ എല്ലാ ജില്ലകളിലും ബ്യുറോയും പ്രതിനിധികളുമുണ്ട്. ഗൾഫിൽ നിന്നും ഇന്ത്യയിൽ നിന്നും, ഒരേ സമയം തുടക്കമിട്ട ഈ സംരഭത്തിന് പുറകിൽ മാധ്യമ, പ്രസാധന രംഗത്തു കഴിഞ്ഞ 24 വർഷത്തെ പരിചയ സമ്പത്തുള്ള എക്സലൻസ് ഗ്ലോബൽ Fzc LLC, മോട്ടിവേറ്റ് പബ്ലിഷിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ്.