English हिंदी

Blog

ക്രെഡിറ്റ്‌ ലിങ്ക്‌ഡ്‌ സബ്‌സിഡി സ്‌കീം (സിഎല്‍എസ്‌എസ്‌) 2021 മാര്‍ച്ച്‌ 31 വരെ ലഭ്യമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭവനം എന്ന സ്വപ്‌നം താങ്ങാവുന്ന ചെലവില്‍ യാഥാ ര്‍ത്ഥ്യമാക്കാന്‍ ഉപകരിക്കും.

6 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വ രെ വരുമാനമുള്ളവര്‍ക്ക്‌ 160 ചതുരശ്രമീറ്റര്‍ വരെ കാര്‍പ്പറ്റ്‌ ഏരിയ യുള്ള വീടുകള്‍ക്കാണ്‌ ആനുകൂല്യം ലഭിക്കുക. 12 ലക്ഷം മുതല്‍ 18 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക്‌ 200 ചതുരശ്രമീറ്റര്‍ വരെ കാര്‍പ്പറ്റ്‌ ഏരിയയുള്ള വീടുകള്‍ നിര്‍മിക്കുന്നതിന്‌ ആനുകൂല്യം ലഭി ക്കും. കാര്‍പ്പറ്റ്‌ വിരിക്കാവുന്ന ഇടത്തെയാണ്‌ കാര്‍പ്പറ്റ്‌ ഏരിയയെന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അകത്തെ ഭിത്തികളുടെ കനമോ പുറ ത്തെ ഭിത്തികളോ ബാല്‍ക്കണിയോ മറ്റ്‌ പൊ തു ഇടങ്ങളോ കാര്‍പ്പറ്റ്‌ ഏരിയയില്‍ ഉള്‍പ്പെടുന്നില്ല. ഇതെല്ലാം ബില്‍ട്ട്‌-അപ്പ്‌ ഏരിയയിലാണ്‌ ഉള്‍പ്പെടുക. അപ്പാര്‍ട്ട്‌മെന്റ്‌ കെട്ടിടത്തി ന്റെ ലോബി, പടികള്‍, ലിഫ്‌റ്റ്‌ ഇവയെല്ലാം സൂപ്പര്‍ ബില്‍ട്ട്‌-അപ്പ്‌ ഏരിയയിലാണ്‌ ഉള്‍പ്പെടുന്നത്‌.

Also read:  കോവിഡ് കാലത്തും പോളിയോ വാക്സിനേഷന്‍ വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

ആറ്‌ ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ നാല്‌ ശതമാനമാണ്‌ സബ്‌സിഡി. ഒന്‍പത്‌ ലക്ഷം രൂപ വ രെയുള്ള വായ്‌പക്ക്‌ ഈ സബ്‌സിഡി ലഭിക്കും. നിലവില്‍ എട്ട്‌ ശതമാനം പലിശനിരക്കിലാണ്‌ വായ്‌പ എടുക്കുന്നതെങ്കില്‍ ഒന്‍പത്‌ ലക്ഷം രൂപ വരെയുള്ള വായ്‌പക്ക്‌ നാല്‌ ശതമാനം പലിശ നല്‍കിയാല്‍ മതി.

18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ മൂന്ന്‌ ശതമാനമാണ്‌ സബ്‌സിഡി. 12 ലക്ഷം രൂപ വരെയുള്ള വായ്‌പക്ക്‌ ഈ സബ്‌സിഡി ലഭിക്കും. നിലവില്‍ എട്ട്‌ ശതമാനം പലിശനിരക്കിലാണ്‌ വായ്‌പ എടുക്കുന്നതെങ്കില്‍ 12 ലക്ഷം രൂപ വരെയുള്ള വായ്‌പ ക്ക്‌ അഞ്ച്‌ ശതമാനം പലിശ നല്‍കിയാല്‍ മതി.

ആദ്യമായി വീട്‌ വെക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്കാണ്‌ ഈ സ്‌കീം പ്ര കാരം സബ്‌സിഡി ലഭിക്കുന്നത്‌. നി ലവില്‍ ഒരു വീടുള്ളവര്‍ക്ക്‌ ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കില്ല. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കി ലും വീടുണ്ടെങ്കിലും ഈ സ്‌കീമിനു കീഴിലായി അപേക്ഷിക്കാനാകില്ല. കേന്ദ്രസര്‍ ക്കാറിന്റെ എതെങ്കി ലും ഭവന നിര്‍മാണ പദ്ധതിയില്‍ നിന്നും നേരത്തെ സഹായം ലഭിച്ചവര്‍ക്കും ആനുകൂല്യത്തിന്‌ യോഗ്യതയുണ്ടാവില്ല. ജീവിത പങ്കാളിക്ക്‌ വീടിനായി പലിശ ഇനത്തില്‍ നേരത്തെ സബ്‌സിഡി ലഭിക്കുന്നുണ്ടെങ്കില്‍ ഈ സ്‌കീമിന്റെ ആനുകൂ ല്യം ലഭിക്കില്ല.

Also read:  യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് അനിവാര്യം : നടന്‍ ജഗദീഷ്

അതേസമയം പ്രായപൂര്‍ത്തിയായ, വരുമാനമുണ്ടാക്കുന്ന ഒരാള്‍ വിവാഹിതനാണെങ്കിലും അല്ലെങ്കിലും തന്റെ പേരില്‍ ഒരു വീടില്ലെങ്കില്‍ ഈ സ്‌കീമിനു കീഴില്‍ അപേക്ഷിക്കാവുന്നതാണ്‌. അതായത്‌ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുന്ന വിവാഹിതനോ അവിവാഹിതനോ ആയ ഒരാള്‍ക്ക്‌ ഈ സ്‌കീമിന്റെ കീഴില്‍ അ പേക്ഷിക്കാനുള്ള യോഗ്യതയുണ്ടാകും. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ദമ്പതികള്‍ക്ക്‌ ഒരാളുടെ പേരിലോ സംയുക്തമായോ വീട്‌ വെയ്‌ക്കുന്നതിനും ഈ സ്‌കീം പ്രയോജനപ്പെടുത്താം.

പൊതുമേഖലാ, സ്വകാര്യ ബാങ്കുകളില്‍ നിന്നും ഹൗസിം ഗ്‌ ഫിനാന്‍സ്‌ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രാദേശിക ഗ്രാ മീണ, സഹകരണ ബാങ്കുകളില്‍ നിന്നും വായ്‌പയെടുക്കുന്നവര്‍ ക്ക്‌ ഈ ഇളവ്‌ ലഭിക്കും. നിങ്ങള്‍ സബ്‌സിഡിക്ക്‌ അര്‍ഹനാണെങ്കില്‍ വായ്‌പയെടുത്ത ബാങ്കിലോ മറ്റ്‌ സ്ഥാപനങ്ങളിലോ ആണ്‌ അപേക്ഷ നല്‍കേണ്ടത്‌. വായ്‌പ നല്‍കിയ സ്ഥാപനം ഈ അപേക്ഷ സെന്‍ട്രല്‍ നോ ഡല്‍ ഏജന്‍സിയുടെ അനുമതിക്കായി അയ ക്കും. അനുമതി ലഭിച്ചാല്‍ ഏജന്‍സി സബിസിഡി തുക വായ്‌പ നല്‍കുന്ന സ്ഥാപനത്തി ന്‌ നല്‍കും. ഈ തുക നിങ്ങളുടെ ഭവന വാ യ്‌പാ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യപ്പെടും. ഉദാഹരണത്തിന്‌ 10 ലക്ഷം രൂപ വരുമാനമു ള്ള ഒരാള്‍ ഒന്‍പത്‌ ലക്ഷം രൂപ വായ്‌പ എടുക്കുകയാണെങ്കില്‍ 2.35 ലക്ഷം രൂപയായിരി ക്കും സബ്‌സിഡി. ഇത്‌ കിഴിച്ചുള്ള 6.65 ല ക്ഷം രൂപയ്‌ക്കുള്ള വായ്‌പയ്‌ക്കായിരിക്കും തുടര്‍ന്ന്‌ ഇഎംഐ കണക്കാക്കുന്നത്‌. ഒന്‍പത്‌ ലക്ഷം രൂപക്ക്‌ മുകളിലാണ്‌ വായ്‌പയെങ്കില്‍ ഒന്‍പത്‌ ലക്ഷത്തിന്‌ മുകളിലുള്ള തുകയ്‌ക്ക്‌ നിലവിലുള്ള നിരക്ക്‌ അനുസരിച്ച്‌ പലിശ കണക്കാക്കും.