മിക്കവരുടെയും കാര്യത്തില്‍ പ്രതിമാസ ചെലവിന്റെ നല്ലൊരു പങ്കും പോകുന്നത് വാടക ഇനത്തിലായിരിക്കും. സാധാരണ നിലയില്‍ ചെക്കായോ പണമായോ ആണ് വാടക നല്‍കുന്നത്. നെറ്റ് ബാങ്കിംഗ് വഴി വാടക വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന രീതിയും അവലംബിക്കുന്നവരുണ്ട്. മറ്റ് പല ചെലവുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വഴി പണമിടപാട് നടത്താനുള്ള സംവിധാനമുണ്ടെങ്കിലും വാടക നല്‍കുന്ന കാര്യത്തില്‍ ഈ രീതി അവലംബിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഏത് തരം സേവനം നല്‍കുന്നതിനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പൊട്ടിമുളയ്‌ക്കുന്ന കാലത്ത് അതും സാധ്യമായിരിക്കുന്നു.
നോ ബ്രോക്കര്‍.ഇന്‍, റെന്റ് പേ എന്നീ ര ണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് നിലവില്‍ വാടക നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനാകും.
നോ ബ്രോക്കര്‍.ഇന്‍ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി വീട്ടുടമയുടെ വിവരങ്ങളും ബാങ്ക് അ ക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നല്‍കേണ്ടതുണ്ട്. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക നല്‍കാനുള്ള സംവിധാനമൊരുങ്ങുന്നു.
റെന്റ്‌പേയുടെ വെബ്‌സൈറ്റില്‍ വാടകക്കാരന്റെയും വീട്ടുടമയുടെയും വിവരങ്ങള്‍ നല്‍ കേണ്ടതുണ്ട്. വാടകക്കാരന്റെ വിവരങ്ങള്‍ നല്‍ കുമ്പോള്‍ വാടക കരാര്‍ കൂടി അപ്‌ലോഡ് ചെയ്‌തിരിക്കണം. ഇത്തരം ഔപചാരിക ചട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ഐഡി ലഭ്യമാകും. ഈ ഐഡി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കണം.
വാടക ക്രെഡിറ്റ് കാര്‍ഡ് വഴി ഓരോ മാസവും നിശ്ചിത തീയതിക്ക് വീട്ടുടമയുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിനുള്ള അ പേക്ഷ ബാങ്കില്‍ സമര്‍പ്പിക്കാവുന്നതാണ്. വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങ ള്‍ എടുക്കുന്നതാണ്. ഉദാഹരണത്തിന് നോ ബ്രോക്കര്‍ വഴി പണം ട്രാന്‍സ്‌ഫര്‍ ചെയ്‌താല്‍ വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യുന്നതിന് രണ്ട് ദിവസമെടുക്കും.
ഈ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ വഴിയും വാടക നല്‍കി കഴിഞ്ഞാല്‍ വാടകക്കാരന്റെ ഇമെയില്‍ വിലാസത്തില്‍ വാടക രശീത് ലഭിക്കുന്നതാണ്. ഈ സേവനത്തിന് ഫീസ് നല്‍കേണ്ടതുണ്ട്. നോ ബ്രോക്കര്‍ ഈടാക്കുന്നത് ഒരു ശതമാനം ഫീസാണ്. ഉദാഹരണത്തിന് 10,000 രൂപയാണ് വാടകയെങ്കില്‍ 100 രൂപ കൂടി അ ധികമായി നല്‍കേണ്ടി വരും. റെന്റ് പേ ഓ രോ 10,000 രൂപയ്‌ക്കും 39 രൂപ ജിഎസ്‌ടി ഈടാക്കുകയാണ് ചെയ്യുന്നത്.
മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുകയും മറ്റും ചെയ്യേണ്ടി വരുന്ന സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ വാടക കൃത്യസമയത്തു തന്നെ നല്‍കാനുള്ള മാര്‍ഗം എന്ന നിലയില്‍ ഈ രീതി അവലംബിക്കാവുന്നതാണ്. പക്ഷേ ഇതിന് അതിന്റേതായ ചെലവുകളുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്. കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്‌ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. 30 ശതമാനം വരെ ക്രെഡിറ്റ് കാര്‍ഡുകള്‍ വാര്‍ഷിക പലിശ ഈടാക്കുന്നുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് കൃത്യസമയത്ത് അടയ് ക്കാതിരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോ റിനെയും പ്രതികൂലമായി ബാധിച്ചേക്കാം. ഭാവിയില്‍ വാടക വീടിന് പകരം സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ വായ്‌പ എടുക്കുന്നതിനെയും മറ്റും ക്രെഡിറ്റ് സ്‌കോര്‍ മോശമാകുന്നത് പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ മറ്റ് മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രം അവലംബിക്കാവുന്ന ഒരു രീ തിയായി മാത്രമേ ഇതിനെ കാണാവൂ.