English हिंदी

Blog

WhatsApp Image 2020-06-05 at 6.13.06 PM

ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന സർക്കാർ നിർദേശപ്രകാരം ജില്ലയിൽ ഇതാദ്യമായാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കുന്നത്.

Also read:  കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

സ്രവം ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്. മൂന്ന് ആരോഗ്യപ്രവർത്തകരാണ് വാഹനത്തിലുണ്ടാവുക. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ വാഹനമെത്തി പരിശോധന നടത്തുക. വരും ദിവസങ്ങളിൽ ഒരുവാഹനം കൂടി യൂണിറ്റിന്റെ ഭാഗമാകുമെന്നും കളക്ടർ പറഞ്ഞു.