English हिंदी

Blog

corona uae

Web Desk

കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം കടുപ്പിച്ച്‌ യുഎഇ. രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടുന്നവരുടെ ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ് യുഎഇയില്‍ രോഗമുക്തി നേടുന്ന ആളുകളെന്ന് ഖലീജ് ടൈംസ്’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Also read:  നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

ലോകത്ത് ആകെ 48 ശതമാനം പേരാണ് രോഗ മുക്തരാകുകുന്നത്. എന്നാല്‍ യു.എ.ഇയില്‍ 55 ശതമാനം പേര്‍ സുഖം പ്രാപിക്കുന്നു. അതേസമയം 24 മണിക്കൂറിനിടെ 52,996പേരില്‍ കൂടി കോവിഡ് പരിശോധന നടത്തിയതോടെ 25 ലക്ഷം ആളുകളെയാണ് രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും വ്യക്തിശുചിത്വം പാലിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കഴിയണമെന്ന് യു.എ.ഇയിലെ ജനങ്ങളോട് ആരോഗ്യ വിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി നിര്‍ദേശിച്ചു.