മുഖ്യ മന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പി എം സി ഹോസ്പിറ്റൽ ഒരു ലക്ഷം രൂപ സംഭാവന നൽകി.ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എം എ സനിൽ കുമാറാണ് ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറിയത്.
പി എം സി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും രാവും പകലും ഭേദമില്ലാതെയാണ് കോവിഡ് 19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തീർത്തും നിസ്വാർത്ഥതയോടെയുള്ള ഇവരുടെ സൗജന്യ പ്രവർത്തനത്തിൽ നാട്ടുകാരുടെയും സജീവ പങ്കാളിത്തമുണ്ട് .