കോവിഡ് 19 : ഐടി മേഖലയിൽ 4,500 കോടി രൂപയുടെ വരുമാന നഷ്ടം .വിപണി തിരിച്ചു പിടിക്കാൻ ഒട്ടേറെ അനൂകുല്യങ്ങളും പദ്ധതികളും

a

കോവിഡ് 19 മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഐ. ടി മേഖലയിൽ കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്.

സംരംഭങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴിൽ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കിയേ പറ്റൂ. എന്നാൽ, കമ്പനികൾക്ക് അധിക ഭാരമുണ്ടാകാനും പാടില്ല. ഇതനുസരിച്ച് ചില നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഐടി കമ്പനികൾ പ്രവർത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നു മാസത്തേക്ക് വാടക ഇളവ് നൽകും. 2020-21 വർഷത്തിൽ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തെരഞ്ഞെടുക്കാം.

Also read:  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗൺമാന്‍; സംരക്ഷണം നിരസിച്ച് സുരേന്ദ്രൻ

വാടകയിലെ വാർഷിക വർധന ഒഴിവാക്കുന്നതും പരിഗണിക്കും. ഇതിൽ തീരുമാനമെടുത്താൽ 2021-22 വർഷത്തെ വാടക നിരക്കിൽ വർധന ഉണ്ടാകില്ല. സർക്കാരിനു വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളിൽ പണം കിട്ടാനുണ്ടെങ്കിൽ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.
പ്രവർത്തന മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചർച്ച നടത്തും. സംസ്ഥാന ഐടി പാർക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്‌ട്രേഷൻ ഉള്ളവയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുപോലെ അവർക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിന്റെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തും.

Also read:  സ്വര്‍ണക്കടത്ത് കേസ്: സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളിൽ കേരളത്തിലെ ഐടി കമ്പനികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനുള്ള നിർദേശത്തിൽ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. ലോക്ക്ഡൗൺ ഇളവുകൾ അനുസരിച്ച് ജീവനക്കാർ മടങ്ങിയെത്തുമ്പോൾ സർക്കാർ നിർദേശിച്ച എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വർക്ക് ഫ്രം ഹോം രീതിയിൽ തുടരാൻ അനുവദിക്കണം.

Also read:  ദുബായ്-ഇന്ത്യ എയർ ഇന്ത്യ വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി

ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഐടി, മാനുഫാക്ച്ചറിങ് തുടങ്ങിയ മേഖലകളിലാണ് കേരളത്തിന് വലിയ സാധ്യതകളുള്ളതായി വ്യവസായികളും ഈ രംഗത്തെ വിദഗ്ധരും കാണുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ കേരളം തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിലെ കുട്ടികൾക്ക് ഇവിടെ തന്നെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമുണ്ടാകണം. വിദേശത്തുള്ളവരെ ഇങ്ങോട്ട് ആകർഷിക്കാനും കഴിയണം. ഈ ലക്ഷ്യം മുൻനിർത്തി ഉന്നതവിദ്യാഭ്യാസ രംഗം പുനഃസംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Related ARTICLES

ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്.നിർദ്ദിഷ്ട

Read More »

സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നു

സലാല: സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് IX 446 വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാർക്ക് നൽകിയ വിശദീകരണം. വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറിന്

Read More »

നീണ്ട കാത്തിരിപ്പിനൊടുവിൽ മോചനം; കുവൈത്ത് അമീറിന്റെ ഇടപെടലിൽ 30 തടവുകാര്‍ക്ക് മോചനം

കുവൈത്ത്‌ സിറ്റി : ജീവപര്യന്തം തടവ് 20 വര്‍ഷമായി കുറയ്ക്കാന്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 തടവുകാരെ മോചിപ്പിച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് 20

Read More »

ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത്‌ സിറ്റി : വ്യാജ വെബ്‌സൈറ്റുകളില്‍ ചതിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സെര്‍ച്ച് എഞ്ചിനുകള്‍, സമൂഹമാധ്യമങ്ങള്‍ വഴി ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍

Read More »

അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ പകുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎസ് ഗവണ്‍മെന്റ് നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുളള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്.

Read More »

പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെ ഷൈന്‍ ഹാജര്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. രാവിലെ 10.30

Read More »

മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.അതോറിറ്റിയുടെ

Read More »

ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

കുവൈത്ത് സിറ്റി: തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ

Read More »

POPULAR ARTICLES