തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗി പുറത്ത്‌പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആനാട് സ്വദേശിയായ യുവാവ് ആശുപത്രിയിൽ നിന്നും നേരെ പാലോടുള്ള വീട്ടിലെത്തി . ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു ബസിൽ യാത്ര ചെയ്താണ് ഇയാൾ ആനാട് എത്തിയത്. തുടർന്ന് വീട്ടിലേക്ക് എത്തവേ നാട്ടുകാർ തടഞ്ഞു വെച്ച്. പോലീസ് സ്ഥലത്തെത്തി. ആനാട് പഞ്ചായത്തു പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നു.