കോവിഡ് 19 രോഗം കേരളത്തിൽ ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ – 48. സമ്പർക്കത്തിലൂടെ രോഗബാധിതർ – 10 (3 ആരോഗ്യപ്രവർത്തകർ). മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്കെടുത്താൽ മഹാരാഷ്ട്ര 25, തമിഴ്നാട് 10, കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1വീതം, ഡൽഹി 4, ആന്ധ്രപ്രദേശ് 3. 22 പേർ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ4, എറണാകുളം 4, തൃശൂർ 5, കോഴിക്കോട് 1, കാസർകോട് 7. 3597 സാംപിളുകൾ ഇന്ന് പരിശോധിച്ചു. 1697 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിൽ 973 പേർ ഇപ്പോൾ ചികിൽസയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പോസ്റ്റീവ് കേസുകൾ
തിരുവനന്തപുരം 5
കൊല്ലം 2
പത്തനംതിട്ട 11
ആലപ്പുഴ 5
കോട്ടയം 1
ഇടുക്കി 3
എറണാകുളം 10
തൃശൂർ 8
പാലക്കാട് 40
മലപ്പുറം 18
വയനാട് 3
കോഴിക്കോട് 4
കാസർകോട് 1