English हिंदी

Blog

ആഗോള റേറ്റിങ്‌ ഏജന്‍സിയായ ഫിച്ച്‌ റേറ്റിങ്‌സ്‌ കഴിഞ്ഞ ദിവസമാണ്‌ ഇന്ത്യയുടെ റേറ്റിങ്‌ കുറച്ചത്‌. ബിബിബി നെഗറ്റീവ്‌ ആയി റേറ്റിങ്‌ കുറച്ചതിന്‌ കാരണമായി പറഞ്ഞത്‌ കോവിഡ്‌-19 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതും സര്‍ക്കാരിന്റെ കടം കൂടുന്നതുമാണ്‌. റേറ്റിങ്‌ ഏജന്‍സികള്‍ തുടര്‍ച്ചയായി ഇന്ത്യയുടെ റേറ്റിങ്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യുന്നതാണ്‌ ഇപ്പോഴത്തെ പ്രവണത.

ജൂണ്‍ ആദ്യം മൂഡീസ്‌ ഇന്‍വെസ്റ്റേഴ്‌സ്‌ സര്‍വീസസും റേറ്റിങ്‌ കുറച്ചിരുന്നു. ഇന്ത്യയുടെ സോവറൈന്‍ റേറ്റിങ്‌ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേക്കാണ്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തത്‌. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ആദ്യമായാണ്‌ മൂഡീസ്‌ ഇന്ത്യയെ ഡൗണ്‍ഗ്രേഡ്‌ ചെയ്യുന്നത്‌. നേരത്തെ എസ്‌&പിഎന്ന റേറ്റിങ്‌ ഏജന്‍സിയും ഇന്ത്യയുടെ റേറ്റിങ്‌ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേക്ക്‌ കുറച്ചിരുന്നു.

Also read:  വിപണി ശക്തികള്‍ക്ക്‌ ഉത്തേജനം പകരുന്ന ബജറ്റ്‌

സാധാരണ നിലയില്‍ ആഗോള റേറ്റിങ്‌ ഏജന്‍സികള്‍ ഇന്ത്യയെ തുടര്‍ച്ചയായി ഡൗണ്‍ഗ്രേഡ്‌ ചെയ്യുന്നത്‌ ധനകാര്യ മേഖലയില്‍ ഗൗരവമേറിയ ചര്‍ച്ചാവിഷയമാകേണ്ടതാണ്‌. എന്നാല്‍ ഈ വാര്‍ത്തകള്‍ സാമ്പത്തിക വിദഗ്‌ധര്‍ പോലും ചര്‍ച്ചയ്‌ക്കെടുത്തില്ല. ധനകാര്യ മാധ്യമങ്ങളും ഈ വാര്‍ത്തകള്‍ക്ക്‌ വലിയ പ്രാധാന്യം കല്‍പ്പിച്ചില്ല. തുടര്‍ച്ചയായി റേറ്റിങ്‌ കുറച്ചതിനെ ഓഹരി വിപണി പൂര്‍ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌.

എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌? റേറ്റിങ്‌ ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതായി എന്നതു തന്നെയാണ്‌ കാരണം. റേറ്റിങ്‌ ഏജന്‍സികള്‍ ട്രിപ്പിള്‍ എ റേറ്റിങ്‌ നല്‍കിയിരുന്ന കമ്പനികളുടെ ബോണ്ടുകളാണ്‌ കടപ്പത്ര വിപണിയില്‍ പ്രതിസന്ധി സൃഷ്‌ടിച്ചത്‌. നിക്ഷേപം തിരികെ നല്‍കുന്നതില്‍ ഇത്തരം ചില കമ്പനികള്‍ വീഴ്‌ച വരുത്തിയപ്പോള്‍ മാത്രമാണ്‌ അവയെ റേറ്റിങ്‌ ഏജന്‍സികള്‍ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തത്‌. കമ്പനികളുടെ സാമ്പത്തിക നില ആധികാരികതയോടെ കൃത്യസമയത്തു തന്നെ വിലയിരുത്താനും പുനപരിശോധിക്കാനും റേറ്റിങ്‌ ഏജന്‍സികള്‍ പരാജയപ്പെടുകയാണ്‌ ചെയ്‌തത്‌.

Also read:  ബാങ്കുകളുടെ പിടിവാശി കോവിഡ്‌ കാലത്തിന്‌ ചേര്‍ന്നതല്ല

റേറ്റിങ്‌ ഏജന്‍സികള്‍ തീര്‍ത്തും യാന്ത്രികമായി നടത്തുന്ന റേറ്റിങുകളെ ധനകാര്യ മേഖലയും വിദഗ്‌ധരും അവഗണിക്കുന്നതിന്‌ കാരണം അവയുടെ വിശ്വാസ്യത ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞതാണ്‌. യുഎസ്‌ സര്‍ക്കാര്‍ നേരത്തെ തന്നെ റേറ്റിങ്‌ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യയും റേറ്റിങ്‌ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയും കൃത്യതയും വിലയിരുത്താന്‍ റെഗുലേറ്ററി സംവിധാനങ്ങള്‍ കൊണ്ടു വരണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

Also read:  സൗദിയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

കോവിഡ്‌-19 സൃഷ്‌ടിച്ച പ്രത്യേക സാഹചര്യം സര്‍ക്കാരിന്റെ വരുമാനം കുറയ്‌ക്കുകയും കടമെടുപ്പ്‌ കൂട്ടുകയും ചെയ്‌ത സാഹചര്യത്തില്‍ ധനകമ്മി ഉയരുന്നതാണ്‌റേറ്റിങ്‌ ഏജന്‍സികള്‍ ഇന്ത്യയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തതിന്‌ കാരണം. ലോകത്തെ മിക്കവാറും രാജ്യങ്ങള്‍ കോവിഡ്‌-19 സൃഷ്‌ടിച്ച പ്രത്യേക സാമ്പത്തിക സാഹചര്യം നേരിടാനായി കടമെടുപ്പ്‌ നടത്തുന്നുണ്ട്‌. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ധനകമ്മി വര്‍ധിക്കുന്നതിനെ വിലയിരുത്താതെ യാന്ത്രികമായ ചില മാനദണ്‌ഡങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാണ്‌ റേറ്റിങ്‌ കുറച്ചത്‌.