English हिंदी

Blog

G

ഒന്‍പത്‌ രാജ്യങ്ങളാണ്‌ ഇതുവരെ കൊറോണ മുക്തമായത്‌. ഏറ്റവും ഒടുവില്‍ ന്യൂസിലാന്റ്‌ ജൂണ്‍ എട്ടിന്‌ കൊറോ ണ മുക്തമായി പ്രഖ്യാപിച്ചു. താന്‍സാനിയ, ഫിജി, വത്തിക്കാന്‍, മൊണ്ടേനെഗ്രോ, സീ ഷെല്‍സ്‌, സെന്റ്‌ കിറ്റ്‌സ്‌ ആന്റ്‌ നെവിസ്‌, ടൈമര്‍ ലെസ്റ്റേ, പാപുവ ന്യൂ ഗിനിയ എന്നിവയാണ്‌ കൊറെണ മുക്തമായ മറ്റ്‌ രാജ്യങ്ങള്‍. അതേ സമയം ന്യൂസിലാന്റ്‌ പോലുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നിട്ടില്ല. വലിയ രാജ്യങ്ങള്‍ കൊറോണയെ തുരത്താന്‍ ഏറെ സമയമെടുക്കുമെന്ന്‌ അവിടെ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

കൊറോണ പ്രതിസന്ധിയെ തരണം ചെയ്‌തു കഴിഞ്ഞാലും രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളുടെയും ഗതാഗത സംവിധാനത്തിന്റെയും ഉദാരമായ രീതികള്‍ പഴയതു പോലെയാകണമെന്നില്ല. ആഗോളവല്‍ക്കരണത്തിനെതിരെയും പ്രാദേശിക വാദത്തിന്‌ അനുകൂലമായും നിലപാട്‌ സ്വീകരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്‌ മേല്‍ക്കൈ ലഭിക്കാന്‍ കൊറോണ സൃഷ്‌ടിച്ച ധ്രുവീകരണം വഴിയൊരുക്കിയേക്കും. ബ്രെക്‌സിറ്റ്‌ പോലുള്ള പുതിയ എക്‌സിറ്റുകള്‍ യൂറോപ്പില്‍ സംഭവിക്കുന്നതിന്‌ അനുകൂലമായ രാഷ്‌ട്രീയ കാലാവസ്ഥ സംജാതമായേക്കാം. നിലവില്‍ കൊറോണ ഏറ്റവും കൂടുതല്‍ ജീവനെടുത്ത രാജ്യങ്ങളിലൊന്നായ ഇറ്റലി പോലുള്ള ഇടങ്ങളില്‍ പ്രാദേശികവാദത്തിലൂന്നിയ തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്‌ മികച്ച ജനപിന്തുണയുണ്ട്‌.

Also read:  ഒറ്റദിവസം മരിച്ചത് 357 പേര്‍, രാജ്യത്ത് കോവിഡ് മരണം 8000 കടന്നു

വളര്‍ന്നുവരുന്ന ദേശീയതാവാദവും ആഗോളവല്‍ക്കരണവും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ പുനര്‍നിര്‍മിക്കുകയാണെന്നും പുതിയ ദശകത്തില്‍ ലോകത്തെ സ്വാധീനിക്കുന്ന നിര്‍ണായകമായ പ്രവണത ഇതായിരിക്കുമെന്നുമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പ്‌ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ നിരീക്ഷണം കൊറോണ കാലത്ത്‌ കൂടുതല്‍ പ്രസക്തമാവുകയാണ്‌. ഓരോ രാജ്യവും തങ്ങളിലേക്ക്‌ മാത്രം നോക്കുന്നു. ട്രംപിനെ പോലുള്ള വിടുവായന്‍മാര്‍ക്കെതിരെ ആരോഗ്യകരമായ ഒരു കാലാവസ്ഥയില്‍ രൂപപ്പെടേണ്ട രാഷ്‌ട്രീയമായ ധ്രുവീകരണം യുഎസില്‍ സംഭവിക്കാത്തത്‌ കോവിഡ്‌ സൃഷ്‌ടിച്ച പ്രതിസന്ധിയെ സര്‍ക്കാരുകള്‍ നേരിടുന്നതിനെ കുറിച്ച്‌ ജനങ്ങള്‍ ഒരു അഭിപ്രായ രൂപീകരണം നടത്തുന്നതില്‍ പരാജയപ്പെടുന്നതു കൊണ്ടു കൂടിയാണ്‌. യുഎസും ചൈനയും വ്യാപാര യുദ്ധം വീണ്ടും ശക്തമാക്കാനുള്ള നീക്കം കോവിഡ്‌ കാലത്ത്‌ തങ്ങളുടെ പ്രതിച്ഛായ തകരുന്നത്‌ ഒഴിവാക്കാനായി നടത്തുന്ന രാഷ്‌ട്ര നേതാക്കളുടെ മല്‍പ്പിടുത്തത്തിന്റെ ഭാഗമാണ്‌.

Also read:  വിജയ് മല്യയുടെ 14 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

യുഎസില്‍ ഡൊണാള്‍ഡ്‌ ട്രംപും ബ്രിട്ടനില്‍ ബോറിസ്‌ ജോണ്‍സണും ഇന്ത്യയില്‍ നരേന്ദ്ര മോദിയും പുതിയ രൂപത്തിലുള്ള ദേ ശീയതാവാദത്തിന്റെ സന്തതികളാണ്‌. ബ്രെ ക്‌സിറ്റിലൂടെ ബോറിസ്‌ ജോണ്‍സണും വ്യാ പാരയുദ്ധത്തിലൂടെ ട്രംപും ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരെയാണ്‌ നീങ്ങുന്നത്‌. ദേശീയതാവാദത്തി നൊപ്പം മതം, ഗോത്രം തുടങ്ങിയ ശക്തികളെയും കൂടെ കൂട്ടുന്ന ഒരു മിശ്രണമാണ്‌ ഇത്തരക്കാരുടെ രാഷ്‌ട്രീയം. ആഗോളവല്‍ക്കരണം മൂലം തൊഴില്‍ നഷ്‌ടപ്പെടുന്നുവെന്ന്‌ വിലപിക്കുന്ന യുഎസിലെയും യുകെയിലെയും ഒരു വിഭാഗം ജനങ്ങളുടെ വികാരം ഇത്തരം ദേശീയതാവാദികള്‍ക്ക്‌ വളരാനും വികസിക്കാനുമുള്ള വളമാണ്‌. കോവിഡ്‌ കാലത്ത്‌ ഈ ധ്രുവീകരണം കൂടുതല്‍ ശക്തമാകാനാണ്‌ സാധ്യത. കോവിഡ്‌ മൂലം തങ്ങള്‍ക്ക്‌ സംഭവിച്ച നഷ്‌ടങ്ങളുടെ കാരണക്കാര്‍ രാജ്യത്തിന്‌ പുറത്തു നിന്നുള്ളവരാണെന്ന ബോധ്യം സങ്കുചിതമായ ദേശീയതാവാദത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കും.