English हिंदी

Blog

Jio-grocery-1

അരവിന്ദ് രാഘവ്

ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളിലെ ഒരു പ്രധാന പരസ്യം കൊച്ചിയില്‍ ജിയോമാര്‍ട്ട്‌.കോമിന്റെ സേവനങ്ങള്‍ തുടങ്ങിയതായി അറിയിച്ചു കൊണ്ടുള്ളതാണ്‌. റീട്ടെയില്‍ രംഗത്ത്‌ നേരത്തെ സാന്നിധ്യമുണ്ടായിരുന്ന റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ കോവിഡ്‌ കാലത്ത്‌ ഈ മേഖലയുടെ സാധ്യതകള്‍ വിപുലമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്‌ ജിയോമാര്‍ട്ട്‌.കോമിന്റെ സേവനം കൂടുതല്‍ നഗരങ്ങളിലേക്ക്‌ എത്തിക്കുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി കോവിഡ്‌ കാലത്ത്‌ നടത്തുന്ന പരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബിസിനസ്‌ സംരംഭങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ഒരു മാതൃകയാണ്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാവി സാധ്യതയുള്ള മേഖലകളെ തിരിച്ചറിഞ്ഞ്‌ അതില്‍ നിക്ഷേപം നടത്തുക എന്ന തന്ത്രമാണ്‌ റിലയന്‍സ്‌ ഇപ്പോള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത്‌.

കമ്പനികള്‍ പുതിയ നിക്ഷേപം നടത്തുന്നതിനെ കുറിച്ച്‌ ആലോചിക്കുക പോലും ചെയ്യാത്ത സമയമാണ്‌ ഇത്‌. ബിസിനസില്‍ പുതിയ ടൈ അപ്പുകളിലും കരാറുകളിലുമൊക്കെ ഏര്‍പ്പെടുന്നത്‌ കോവിഡ്‌ കാലത്ത്‌ മിക്ക കമ്പനികളും മാറ്റിവെച്ചിരിക്കുകയാണ്‌. അതേ സമയം ഈ കാലത്തും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക്‌ എത്രത്തോളം വിജയം വരിക്കാമെന്ന്‌ ജിയോയുടെ ഡീലുകള്‍ തെളിയിക്കുന്നത്‌.

Also read:  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെ; ഗാന്ധീവധം എന്തിനെന്നും മറക്കരുത്: ഒവൈസി

ഏത്‌ പ്രതിസന്ധിയും ചിലര്‍ക്ക്‌ അവസരങ്ങളായി മാറാറുണ്ട്‌. കോവിഡ്‌ കാലത്ത്‌ മിക്കവാറും എല്ലാ കമ്പനികളും ബിസിനസി ല്‍ പ്രതിസന്ധിയെ നേരിടുകയാണ്‌. അതേ സമയം കോവിഡ്‌ സൃഷ്‌ടിച്ച പ്രതിസന്ധി പോലും ബിസിനസ്‌ മെച്ചപ്പെടുത്താനുള്ള അവസരമാണ്‌ റിലയന്‍സിന്‌ നല്‍കിയിരിക്കുന്നത്‌.

ആറ്‌ ആഴ്‌ചകള്‍ക്കകം ആറ്‌ കമ്പനികളാണ്‌ റിലയന്‍സ്‌ ജിയോയില്‍ നിക്ഷേപം നടത്തിയത്‌. അബുദാബി സോവറെയ്‌ന്‍ വെല്‍ത്ത്‌ ഫണ്ടുമായുള്ള ഏറ്റവുമൊടുവിലത്തെ ഡീല്‍ ഇന്നലെയായിരുന്നു. ഫേസ്‌ബുക്ക്‌ റിലയന്‍സ്‌ ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ വാങ്ങിയതിനു പിന്നാലെ അഞ്ച്‌ കമ്പനികള്‍ കൂടി നിക്ഷേപവുമായെത്തി. ജിയോയില്‍ 570 കോടി ഡോളറാണ്‌ ഫേസ്‌ബുക്ക്‌ നിക്ഷേപിക്കുന്നത്‌. വാട്‌സ്‌ആപ്‌ വഴി ജിയോ മാര്‍ട്ടിന്റെ സേവനങ്ങള്‍ നല്‍കുക എന്ന രീതിയില്‍ ബിസിനസ്‌ വിപുലമാക്കാന്‍ ആലോചനയുണ്ടെന്നാണ്‌ അറിയുന്നത്‌. ചില പ്രദേശങ്ങളില്‍ ഇത്‌ പരീക്ഷിച്ചു കഴിഞ്ഞു. ഫേസ്‌ബുക്കുമായുള്ള ഡീല്‍ ഇത്തരം ഉദ്ദേശ്യങ്ങളോടെയാണ്‌ റിലയന്‍സ്‌ നടത്തിയത്‌.

Also read:  നാഗാലാന്റില്‍ ആദ്യ കോവിഡ്-19 മരണം

ഒരു കാലത്ത്‌ ഓയില്‍ ഭീമന്‍ എന്ന നിലയില്‍ മാത്രമായിരുന്നു റിലയന്‍സിന്റെ പ്രതാപവും പ്രശസ്‌തിയും. ടാറ്റ, ബിര്‍ള തുടങ്ങിയ ഗ്രൂപ്പുകളെ അപേക്ഷിച്ച്‌ വൈവിധ്യവല്‍ക്കരണം കുറവായിരുന്നു. എന്നാല്‍ പെട്രോളിയം&റിഫൈനറി ബിസിനസിന്റെ അടിത്തറയില്‍ നിന്നു കൊണ്ട്‌ പുതിയ മേഖലകളിലേക്ക്‌ വ്യാപരിക്കുന്നതിലേക്ക്‌ റിലയന്‍സ്‌ പിന്നീട്‌ തിരിഞ്ഞു. ഈ മാറ്റമാകട്ടെ നാളെയുടെ ബിസിനസ്‌ മേഖലകളെ കണ്ടറിഞ്ഞുള്ളതായിരുന്നു. റിലയന്‍സ്‌ പുതിയതായി പ്രവേശിച്ച ടെലികോം, റീട്ടെയില്‍, മീഡിയ തുടങ്ങിയവയെല്ലാം ഭാവിയില്‍ വലിയ മാറ്റവും വളര്‍ച്ചയും ഉണ്ടാകാന്‍ സാധ്യ തയുള്ള മേഖലകളാണ്‌.

Also read:  ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു

ടെലികോം മേഖലയില്‍ റിലയന്‍സ്‌ ജിയോ കടന്നുവന്നിട്ട്‌ നാലര വര്‍ഷമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ഇന്ത്യയിലെ നമ്പര്‍ 1 ടെലികോം കമ്പനി ആകാന്‍ ജിയോക്ക്‌ സാധിച്ചു. മറ്റ്‌ ടെലികോം കമ്പനികളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഡാറ്റ അധിഷ്‌ഠിത സേവനം ആരംഭിച്ച ജിയോ ഈ മേഖലയില്‍ ഒരു വിപ്ലവമാണ്‌ കൊണ്ടുവന്നത്‌. അതോടെ മറ്റ്‌ കമ്പനികള്‍ക്കും ജിയോയുടെ വഴിയേ നീങ്ങേണ്ടി വന്നു. പിടിച്ചുനില്‍ക്കാനാകാത്ത ചില കമ്പനികള്‍ തകരുകയും ചെയ്‌തു.

ലോകത്ത്‌ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഇന്ത്യയില്‍ ജിയോ കൊണ്ടുവന്ന ഡാറ്റ വിപ്ലവമാണ്‌ ആ കമ്പനിയില്‍ ഫേസ്‌ ബുക്ക്‌ പത്ത്‌ ശതമാനം നിക്ഷേപം നടത്തുന്നതിന്‌ വഴിവെച്ചത്‌. ഈ രീതിയില്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള വൈവിധ്യവല്‍ക്കരണമാണ്‌ റിലയന്‍സ്‌ നടത്തുന്നത്