English हिंदी

Blog

കൊച്ചി: കോവിഡ് വ്യാപനം തടയാൻ കഴിയുന്ന സംസ്ഥാന കയർ കോർപ്പറേഷൻ ആന്റി കോവിഡ് ഹെൽത്ത് പ്ലസ് മാറ്റുകൾ അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേകം രൂപകല്പന ചെയ്തതാണ് മാറ്റുകൾ. ജൂലായിൽ രാജ്യമെമ്പാടും വിപണിയിൽ ഇറക്കും.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ധനകാര്യ, കയർ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് കയർ ബോർഡ് സെക്രട്ടറി എം. കുമാരരാജക്ക് മാറ്റുകൾ നൽകി വിപണോദ്ഘാടനം നിർവഹിച്ചു. കൊറോണയൊടൊപ്പം ജീവിക്കുകയെന്നത് കയർ വ്യവസായ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റുകൾ വിപണിയിലിറക്കുന്നതെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. പുതിയ ഉത്പന്നത്തിലൂടെ കോവിഡ് പ്രതിസന്ധിയിൽ കയർ വ്യവസായ മേഖലയ്ക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കും. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും പകുതി വിലയിൽ മാറ്റുകൾ ലഭ്യമാക്കും. റിവേഴ്‌സ് ക്വറെന്റൈൻ ഘട്ടത്തിൽ വീടുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ലളിതവും പ്രകൃതിദത്തവും ചെലവു കുറഞ്ഞതുമായ മാറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയർ വകുപ്പ് സെക്രട്ടറി എൻ. പദ്മകുമാർ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ അനിൽ എന്നിവരും പങ്കെടുത്തു.

Also read:  ശ്രീലങ്കയില്‍ കലാപം രൂക്ഷം ; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ യുവാവ് കൊല്ലപ്പെട്ടു

അണുനശീകരണ ലായിനി നിറച്ച ട്രേയിൽ പ്രകൃതിദത്തനാരുകൾ കൊണ്ട് നിർമിച്ച കയർ മാറ്റുകൾ വയ്ക്കും. ഇതിൽ 2 മുതൽ 5 സെക്കന്റ് വരെ ചവിട്ടി കാൽ വൃത്തിയാക്കുമ്പോൾ പാദരക്ഷയിലൂടെ എത്തുന്ന രോഗണുക്കൾ നിശിക്കുന്നു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദഗ്ദരും എൻ.സി.ആർ.എം.ഐയും നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നിർമിക്കുന്ന അണുനാശിനി ലായിനിയാണ് ഉപയോഗിക്കുന്നത്. കയർ മാറ്റ്, ട്രേ, അണുനശീകരണ ലായിനി എന്നിവ കിറ്റായാണ് വിതരണത്തിനെത്തുക. വീടുകളിലേയും ഓഫീസുകളിലേയും ഉപയോഗത്തിന് അനുയോജ്യമായി രണ്ട് രീതിയിലുള്ള മാറ്റുകൾ ലഭ്യമാണ്. വീടുകളിൽ ഉപയോഗിക്കുന്ന മാറ്റുകളിൽ മൂന്ന് ലിറ്ററും സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നതിൽ 10 ലിറ്ററും സാനിറ്റെസിംഗ് സൊലൂഷ്യനാണ് ഉപയോഗിക്കുക. ഏഴുദിവസം വരെ ലായനി മാറ്റതെ മാറ്റുകൾ ഉപയോഗിക്കാനാകും. 60 മില്ലി. ലിറ്റർ സോപ്പ് ലായിനി 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് മിശ്രിതം തയ്യാറാക്കാം.

Also read:  മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ ഇനി 'അനാഥരല്ല'; 3.2 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍, 3 ലക്ഷം രൂപ സ്ഥിരനിക്ഷേപം

തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളേജിലും തിരുവനന്തപുരം എൻ.സി.എം.ആർ.ഐറിന്റെ പരീക്ഷണശാലയിലും നടത്തിയ ഒന്നര മാസത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് മാറ്റുകൾ തയ്യാറാക്കിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ആശ്രമം വാർഡിലുള്ള 50 വീടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ മാറ്റുകൾ ഉപയോഗിക്കും. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തിം ജൂലൈ മാസം വിപണിയിലെത്തിക്കും. വിവിധ ക്വാളിറ്റിയിലും ഡിസൈനുകളിലുമുള്ള മാറ്റുകളടങ്ങിയ കിറ്റുകൾ 200 രൂപ മുതൽ ലഭ്യമാണ്. കുടുംബശ്രീയും കയർ കോർപ്പറേഷന്റെ വിതരണ ശൃംഖലയും മുഖേനയാണ് മാറ്റുകൾ വിൽപനക്കെത്തുക.