English हिंदी

Blog

ANJU STUDENT DEATH

കോട്ടയത്തെ വിദ്യാര്‍ഥിനി അഞ്ജുവിന്‍റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ഷാജി ആവശ്യപ്പെട്ടു.

Also read:  ആരോടും പ്രതികാരത്തിനില്ല; സോളാറില്‍ സത്യം പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി

മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്ന് അച്ഛന്‍ ഷാജി പറഞ്ഞു. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.

Also read:  സംസ്ഥാനത്ത് 4,600 പേര്‍ക്ക് കോവിഡ്; 4,039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്‍റേതല്ല. ഹാള്‍ടിക്കറ്റ് കോളേജ് അധികൃതര്‍ കാണിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വീഡിയോ എഡിറ്റ് ചെയ്തുവെന്നും ഷാജി പറയുന്നു.

എന്നാല്‍ അഞ്ജു കോപ്പിയടിച്ചെന്ന് തന്നെയാണ് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതര്‍ വാദിക്കുന്നത്. അതേസമയം, വിദ്യാര്‍ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം.