English हिंदी

Blog

a

കൊവിഡ് രോഗ ബാധ ക്രമാതീതമായി കൂടുകയും, സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയ ദുരീകരണവും ലക്ഷ്യമിട്ടു , ആരോഗ്യ വകുപ്പ് നടത്തുന്ന ആന്റി ബോഡി ടെസ്റ്റ് ഇന്ന് ആരംഭിച്ചു . ആദ്യ ഘട്ടത്തില്‍ പതിനായിരം സാന്പിളുകളാണ് പരിശോധിക്കുന്നത്

പരിശോധനകള്‍ക്കായി മെഡിക്കല്‍ ഗവേഷണ കൌണ്‍സില്‍ 10000 കിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. മേഖലകള്‍ തിരിച്ച്‌ വിവിധ ഘട്ടങ്ങളിലായിരിക്കും പരിശോധന. ശരീരത്തില്‍ ഏതെങ്കിലും വൈറസ് ബാധയുങ്കില്‍ ടെസ്റ്റിലൂടെ വ്യക്തമാവും.വൈറസിനെ പ്രതിരോധിക്കാനുളള ആന്‍റിബോഡി ശരീരത്തിലുണ്ടെങ്കില്‍ ഫലം പോസറ്റീവായാണ് കാണിക്കും എന്നതാണ് ഈ ടെസ്റ്റിന്റെ പ്രത്യേകത

Also read:  രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്‌മപുരത്ത് ശാശ്വത പരിഹാരം കാണും:കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്

20 മിനുട്ടിനുളളില്‍ ഫലമറിയാമെന്നാണ് ആന്‍റിബോഡി കിറ്റിന്‍റെ പ്രത്യേകത. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അതിഥി തൊഴിലാളികള്‍, പൊതുജനങ്ങളുമായി ഇടപഴകുന്ന പോലീസുകാർ, തദ്ദേശ സ്ഥാപന ജീവനക്കാർ, തൊഴിലാളികൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, എന്നിവരെയാണ് ആന്‍രിബോഡി ടെസ്റ്റില്‍ മുഖ്യപരിഗണന നല്‍കുക. ഗര്‍ഭിണികള്‍, 60വയസ്സിനു മുകളിലുളളവര്‍ എന്നവരെയും പരിശോധനക്ക് വിധേയരാക്കും.

Also read:  ഒരുപാട് പേരുടെ പ്രാര്‍ത്ഥന, സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു ; നന്ദി അറിയിച്ച് സഹോദരി സ്‌നേഹ

ഇതിനിടയിൽ സമൂഹ വ്യാപനം പ്രതീക്ഷിച്ച്‌ ദുരന്ത നിവാരണ വകുപ്പും തയ്യാറെടുപ്പ് തുടങ്ങി. ആളുകൾ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വറന്‍റൈന്‍ കേന്ദ്രങ്ങളാക്കാന്‍ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കില്‍ 48 ണിക്കൂറിനുളളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് നിര്‍ദേശം.