കേരളത്തിന്റെ വികസന സാധ്യതകളിലേക്ക്‌ കണ്ണ്‌ തുറക്കണം

s

കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്‌ പുതിയൊരു മാതൃക എങ്ങനെ പരീക്ഷിക്കാനാകും? സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത്‌ കേരളം ഇതുവരെ കടന്നു വന്ന ട്രാക്കുകള്‍ മാറി സഞ്ചാരിക്കാനും വ്യത്യസ്‌തമായ പന്ഥാവിലൂടെ മുന്നോട്ടു പോകാനും സന്നദ്ധമായേ പറ്റൂ. അതിനായി നാം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിനീതമായ ചില ശുപാര്‍ശകളാണ്‌ ഇന്നത്തെ എഡിറ്റോറിയലില്‍ മുന്നോട്ടു വെക്കുന്നത്‌. കൃഷി, ഉല്‍പ്പാദനം, ഊര്‍ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ്‌ ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌.

കൃഷിയുടെ സാധ്യതകള്‍ തിരിച്ചുപിടിക്കുകയാണ്‌ നാം ചെയ്യേണ്ട ആദ്യത്തെ കാര്യം. പരമ്പരാഗതമായി നമ്മുടെ സംസ്ഥാനം തൊഴിലിനായി കൃഷിയെയാണ്‌ ആശ്രയിച്ചിരുന്നതെങ്കില്‍ ഏതാനും പതിറ്റാണ്ടുകളായി സ്ഥിതി അതല്ല. കുറഞ്ഞതും അസ്ഥിരവുമായ വരുമാനവും സാംസ്‌കാരികമായ മാറ്റങ്ങളും കാര്‍ഷിക മേഖലയില്‍ നിന്ന്‌ മാറിപ്പോകാന്‍ ആളുകളെ നിര്‍ബന്ധിതമാക്കി. എന്നാല്‍ ഇന്ന്‌ പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ ബലത്തോടെ ആഗോള രംഗത്ത്‌ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്ന പ്രവണതയാണുള്ളത്‌. നമുക്കും ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്‌. മുന്‍ കാലങ്ങളിലേതു പോലെ ഒട്ടേറെ പേര്‍ക്ക്‌ കാര്‍ഷിക രംഗത്ത്‌ തൊഴിലവസരങ്ങളുണ്ടാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കാനാകില്ലെങ്കിലും ഈ മേഖലയിലെ അവസരങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

Also read:  രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത്; നിര്‍മ്മാണം പൂര്‍ത്തിയായി

ഉല്‍പ്പാദന മേഖലയില്‍ നാം പിന്നോക്കം നില്‍ക്കുന്നതിനെ കുറിച്ച്‌ വിമര്‍ശനം സാധാരണമാണ്‌. ഇതുവരെയുള്ള നമ്മുടെ വികസന മാതൃക ഉല്‍പ്പാദന മേഖലയെ പടിക്ക്‌ പുറത്തു നിര്‍ത്തുകയാണ്‌ ചെയ്‌തത്‌. കേരളത്തിന്‌ പരിധിക്ക്‌ അപ്പുറം വലിയ ഒരു ഉല്‍പ്പാദന കേന്ദ്രമായി മാറാന്‍ ചില കാരണങ്ങളാല്‍ സാധിക്കില്ല. സാമൂഹ്യ വളര്‍ച്ചാ സൂചികയില്‍ ഉയരെ നില്‍ക്കുന്ന നമുക്ക്‌ താഴ്‌ന്ന വേതനത്തില്‍ തൊഴിലാളികളെ ലഭിക്കണമെങ്കില്‍ അന്യസംസ്ഥാനത്ത്‌ നിന്ന്‌ വരുന്നവരെ തന്നെ ആശ്രയിക്കണം. ഉല്‍പ്പാദന സൗകര്യങ്ങള്‍ക്കായി വേണ്ട ഭൂമി നമ്മുടെ കൊച്ചു സംസ്ഥാനത്തില്ല. എന്നാല്‍ ഈ ന്യൂനതയെ പരിഹരിക്കാനായി കുടുംബശ്രീ പോലുള്ള വളരെ മികച്ച മാതൃക നമ്മുടെ മുന്നിലുണ്ട്‌. ലോകത്തിന്‌ മുന്നില്‍ തന്നെ നമുക്ക്‌ കാട്ടികൊടുക്കാവുന്ന സംരംഭ മാതൃകയാണ്‌ കുടുംബ ശ്രീ. കുടുംബശ്രീ മാതൃകയിലുള്ള കൊച്ചു യൂണിറ്റുകളെ ശക്തിപ്പെടുത്തുന്നതിലൂടെ ഉല്‍പ്പാദന മേഖലയിലെ പിന്നോക്കാവ സ്ഥയെ പരിഹരിച്ചുകൊണ്ട്‌ ധാരാളം പുതിയ തൊഴില്‍ അവസരങ്ങള്‍ നമു ക്ക്‌ സൃഷ്‌ടിക്കാനാകും.

Also read:  സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാനുമായി സർക്കാർ

ഊര്‍ജരംഗത്ത്‌ നാം എപ്പോഴും ജലവൈദ്യുതിയെയാണ്‌ ആശ്രയിച്ചിരുന്നത്‌. എന്നാല്‍ നാഷണല്‍ ഗ്രിഡില്‍ മിച്ചവൈദ്യുതിയാകുക യും ചെലവ്‌ കുത്തനെ കുറയുകയും ചെയ്‌തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനത്തെ നാം അമിതമായി ആശ്രയിക്കേ ണ്ടതില്ല. അതേ സമയം സൗരോര്‍ ജത്തിന്റെ കാര്യത്തില്‍ നമുക്ക്‌ ചിലതൊക്കെ ചെയ്യാനുണ്ട്‌. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ച്‌ മീറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ ഇതികം സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ സ്വീകരിച്ചിട്ടുണ്ട്‌. ഈ നടപടിയെ കുറിച്ച്‌ ശരിയായി ബോധവല്‍ക്കരിക്കുകയും വിപണന സാധ്യതകളെ കുറിച്ച്‌ വിശദമാക്കുകയും ചെയ്‌താല്‍ നമുക്ക്‌ വൈദ്യുതിയുടെ കാര്യത്തില്‍ ഒരു വിപ്ലവം തന്നെ ഉണ്ടാക്കാം.

Also read:  ബോട്ടുകൾ റോഡിലിറക്കി ടൂറിസം തൊഴിലാളികൾ പ്രതിഷേധിച്ചു

വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത്‌ ഈ മേഖലയില്‍ വളരെ കാര്യക്ഷമമായ ചില നടപടികള്‍ കൈകൊണ്ടയാളാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയെ അടുത്തറിയാവുന്ന മുഖ്യമന്ത്രിക്ക്‌ ഈ മേഖലയിലെ വിപ്ലവത്തിന്റെ സാധ്യതകളെ കുറിച്ച്‌ ബോധ്യപ്പെടേണ്ടതാണ്‌.

ഭക്ഷ്യ സുരക്ഷയുമാണ്‌ അടുത്ത വിഷയം. സാംസ്‌കാരിക മാറ്റവും കൃഷി ഭൂമിയുടെ ലഭ്യതക്കുറവും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടെങ്കിലും ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കാന്‍ ജനങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും. സ്വന്തം സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി പോലുള്ളവ നേരിട്ട്‌ ചെയ്യാ നോ കൃഷിക്കായി വിട്ടുകൊടുക്കാനോ ജനങ്ങള്‍ തയാറായാല്‍ നമുക്ക്‌ ആ ലക്ഷ്യം കൈ വരിക്കാനാകും. ആരോഗ്യം നിലനിര്‍ത്തുന്ന രീതിയിലുള്ള ഭക്ഷ്യശീലത്തെ കുറിച്ച്‌ ജനങ്ങള്‍ ഇന്ന്‌ ഏറെ ബോധവാന്മാരാണ്‌. ലോജിസ്റ്റിക്‌സ്‌-സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌ കാ ര്യക്ഷമമാക്കിയാല്‍ അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കാതെ തന്നെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക്‌ ഏറെ മുന്നോട്ടുപോകാനാകും.

Related ARTICLES

ട്രംപ് വീണ്ടും; പ്രതീക്ഷയോടെ ഇന്ത്യ.

അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലോകരാഷ്ട്രങ്ങൾ രണ്ട് ചേരിയായി മാറി. ഈ മാസം 20 ന് അദ്ദേഹം അധികാരമേൽക്കുന്നതു മുതൽ പുറത്തെടുക്കാൻ ഇടയുള്ള ഇന്ദ്രജാലങ്ങൾ സാകൂതം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുയാണ് അവരിൽ

Read More »

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം, 16 പേരെ കാണാതായി; തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസ്‌: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുളള അപകടത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ

Read More »

‘എച്ച്എംപിവി രോഗബാധയുടെ നിരക്ക് കുറയുന്നു’: വിശദീകരിച്ച് ചൈന, ആശ്വാസത്തോടെ ലോകം

ബെയ്ജിങ് : ലോകത്തെ ആശങ്കയിലാക്കിയ ഹ്യുമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധയിൽ വിശദീകരണവുമായി ചൈന . ഉത്തര ചൈനയിൽ എച്ച്എംപിവി രോഗബാധയുടെ നിരക്ക് കുറയുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.‘‘എച്ച്എംപിവി പുതിയ വൈറസ് അല്ല. ദശാബ്ദങ്ങളായി മനുഷ്യരിലുണ്ട്.

Read More »

മകരവിളക്ക് നാളെ; മകരജ്യോതി ദർശിക്കാനുള്ള ഇടങ്ങളും ക്രമീകരണങ്ങളും നിയന്ത്രണവും അറിയാം.

ശബരിമല : മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം. രാവിലെ 10ന് ശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടില്ല. ഉച്ചപ്പൂജ കഴിഞ്ഞ് ഒരു മണിക്കു നട അടച്ചാൽ

Read More »

ഇ​ന്ന്​ ​ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​​ റി​പ്പോ​ർ​ട്ട്​

ദു​ബൈ: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കും. ഇ​ത്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ

Read More »

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ

Read More »

ഭാവ​ഗായകന് വിട ചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

തൃശൂ‍ർ : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന്

Read More »

മാലിന്യത്തില്‍ നിന്ന് വൈദ്യുതി; പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അവസാനിപ്പിച്ചത് നാല് നഗരങ്ങളിലെ വന്‍ പദ്ധതിയാണ്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോഴിക്കോട്,

Read More »

POPULAR ARTICLES

ട്രംപ് വീണ്ടും; പ്രതീക്ഷയോടെ ഇന്ത്യ.

അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലോകരാഷ്ട്രങ്ങൾ രണ്ട് ചേരിയായി മാറി. ഈ മാസം 20 ന് അദ്ദേഹം അധികാരമേൽക്കുന്നതു മുതൽ പുറത്തെടുക്കാൻ ഇടയുള്ള ഇന്ദ്രജാലങ്ങൾ സാകൂതം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുയാണ് അവരിൽ

Read More »

പൊതുഫണ്ട് ദുരുപയോഗം: കുവൈത്തില്‍ മുന്‍ പ്രതിരോധ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്

കുവൈത്ത്‌സിറ്റി : കുവൈത്തില്‍ മുന്‍ പ്രതിരോധ – ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്. ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിനെയാണ് മിനിസ്റ്റീരിയല്‍ കോര്‍ട്ട് രണ്ട് കേസുകളിലായി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ഒപ്പം

Read More »

ദുബായിൽ മുന്നിലെത്തി ഇന്ത്യൻ കമ്പനികൾ: സംരംഭകർക്കായി വാതിൽ തുറന്ന് രാജ്യം; നികുതിയും നിയന്ത്രണവും കുറവ്.

ദുബായ് : പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ ദുബായിൽ ഇന്ത്യൻ വ്യവസായികൾ വീണ്ടും മുന്നിലെത്തി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. 12,142

Read More »

വാറ്റ് ഏർപ്പെടുത്താൻ കുവൈത്ത്.

കുവൈത്ത് സിറ്റി : ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു

Read More »

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള

Read More »

ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം: താ​ക്കീ​താ​യി കോ​ട​തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ. ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ ജോ​ലി​ക്കി​ടെ ശാ​രീ​രി​ക​മാ​യും വാ​ക്കാ​ലും ആ​ക്ര​മി​ച്ച നി​ര​വ​ധി കേ​സു​ക​ളി​ൽ അ​ടു​ത്തി​ടെ പി​ഴ​യും ത​ട​വു​ശി​ക്ഷ​യും വി​ധി​ച്ചു.

Read More »

ഹ​മാ​സ് സം​ഘം ഖ​ത്ത​റി​ൽ; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള

Read More »

ആ​കാ​ശം ക​ള​റാ​കും, പ​ട്ടം​പ​റ​ത്ത​ൽ മേ​ള​വ​രു​ന്നു

ദോ​ഹ : പ​ല​നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റ​യു​ന്ന ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പ​ട്ടം​പ​റ​ത്ത​ൽ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ന് വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ തു​ട​ക്ക​മാ​കും. രാ​ജ്യ​ത്തെ മൂ​ന്ന്

Read More »