English हिंदी

Blog

RK-Singh-750×445

കേന്ദ്ര ഊർജ–പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ കെ സിങ്ങ്‌ ‘അഖിലേന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റിക്ക്‌’ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ വൈദ്യുതി വിതരണരംഗത്തെ ലോകത്തെ തത്സമയ വൈദ്യുതി വിപണന ശൃംഖലയുടെ ഭാഗമാക്കുന്നതാണ്‌ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റി.

തത്സമയ വിപണി എന്നത് ഒരു സംഘടിത വ്യാപാരവേദിയാണെന്ന്‌ ചടങ്ങിൽ സംസാരിക്കവേ ഊർജമന്ത്രി പറഞ്ഞു. ഇത് വാങ്ങുന്നവരെയും വിൽക്കുന്നവരെയും അവരുടെ ഊർജ്ജ ആവശ്യകതയ്‌ക്കനുസൃതമായി ബന്ധിപ്പിക്കുന്നു.
തത്സമയ വിപണി അവതരിപ്പിക്കുന്നതോടെ നമ്മുടെ സംവിധാനത്തിൽ ലഭ്യമായിട്ടുള്ള മിച്ചത്തിന്റെ പരമാവധി വിനിയോഗം ഉറപ്പാക്കുന്നു. ദേശീയ തലത്തിൽ ഒരു സംഘടിത കമ്പോളമുള്ള രാജ്യത്തെ ആവശ്യകതാശ്രേണിയുടെ വൈവിധ്യം കൈകാര്യം ചെയ്യാനും ഇത് സഹായിക്കും.

Also read:  ഇനി മുതല്‍ വാട്‌സ്ആപ്പ് വഴി പേയ്‌മെന്റ് നടത്താം

തത്സമയ വിപണി എന്നത്‌ മത്സരാധിഷ്ഠിത വിലയിൽ വൈദ്യുതി വിതരണ കമ്പനികൾക്ക്, വൻകിട വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഒരു ബദൽ മാർഗമാണ്‌. മറുവശത്ത്, ഉൽപാദകർക്ക് അവരുടെ ഉപയോഗിക്കപ്പെടാത്ത ശേഷി ഉപയോഗിച്ച് തത്സമയ വിപണിയിൽ പങ്കെടുക്കുന്നതിലൂടെയും നേട്ടം കൈവരിക്കാം.

Also read:  രാജ്യത്തെ ആദ്യ പൊതുമേഖല ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

2022 ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷിയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ്ജ ഉൽ‌പാദനത്തിന്റെ ഇടവിട്ടു മാറ്റം വരുന്ന സ്വഭാവം മൂലം ഗ്രിഡ് മാനേജ്മെൻറിൽ നേരിടുന്ന വെല്ലുവിളികൾ കുറയ്‌ക്കാൻ തത്സമയ വിപണി സഹായിക്കും. ഉയർന്ന അളവിലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ഗ്രിഡിലേക്ക് ബന്ധിപ്പിക്കാനും സഹായിക്കും.

Also read:  സുപ്രീംകോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം അവശ്യം: പ്രശാന്ത് ഭൂഷണ്‍

വൈദ്യുതി വാങ്ങലിന്റെ ചെലവ് കുറയ്‌ക്കുന്നതിലും ഉപഭോക്താക്കളെ വിശ്വസനീയമായി സേവിക്കുന്നതിലേക്കും തൽസമയ വിപണി നയിക്കും. പെട്ടന്ന് ആവശ്യമാവുന്ന വൈദ്യുതി റിയൽ ടൈം മാർക്കറ്റിൽ നിന്ന് എളുപ്പത്തിൽ വാങ്ങാം. ലോഡ് ഷെഡിംഗ് വഴി ഗ്രിഡ് കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട്‌ ഒഴിവാക്കാനുമാകും.