English हिंदी

Blog

48
അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയിൽ  അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് തീരുമാനിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് രണ്ടാഴ്ചക്കകം ലഭിക്കും. റിപ്പോർട്ട് സർക്കാർ  ചർച്ച ചെയ്യും.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുടമകൾ, പൊതുജനം എന്നിവരെ സമരസപ്പെടുത്തികൊണ്ടുള്ള നിലപാടാകും സർക്കാർ  സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത ദിവസം മുതൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
Also read:  സ്വര്‍ണക്കടത്ത് കേസ്: തെളിവെടുപ്പിനായി പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു