ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം: കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25-ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീ തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനി ച്ചു.
കുസാറ്റില്‍ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. സംഭ വത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാളി നെ മാറ്റിയിരുന്നു.ഡോ. ദീപക് കുമാര്‍ സാഹുവിനെ ആണ് മാറ്റിയത്.
ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന് സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്നായിരുന്നു സര്‍വകലാശാലയുടെ ഔദ്യോഗിക വിശദീകരണം. പരിപാടിയുടെ തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും ഇത്തരമൊരു പരിപാടിയുടെ കാര്യം പറഞ്ഞിരുന്നില്ല. പുറ മെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അത്തരമൊരു വിവരം അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നല്‍കുമായിരു ന്നില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.