Web Desk
കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 33140 ആയി. പുതിയ രോഗികളില്‍ 105 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം ഇന്ന് 920 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 22162 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 273 ആയി. നിലവില്‍ 10705 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 173 പേര്‍ക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.