നടൻ ജയസൂര്യയുടെ പത്നിയും, സിനിമ വസ്ത്രലങ്കാര രംഗത്ത് സജീവവുമായ സരിത ജയസൂര്യയാണ് സാരിക്ക് ചേരുന്ന അതേ ഡിസൈനിൽ മാസ്ക് ഇറക്കിയത്. സരിത തന്നെ ഫേസ്ബുക്കിൽ വളരെ മനോഹരമായ പുള്ളികളുള്ള സാരിയും സാരിയുടെ ബോർഡറിലുള്ള മാസ്കും ധരിച്ചു ഫോട്ടോ പോസ്റ്റ് ചെയ്തത്. സരിതയുടെ ഉടമസ്ഥയിലുള്ള ഡിസൈൻ കമ്പനി വ്യത്യസ്‌തമായ വസ്ത്രങ്ങൾ ഒരുക്കി ഇതിനു മുൻപും ശ്രദ്ധനേടിയിട്ടുണ്ട് എങ്കിലും, സ്ത്രീകൾക്ക് ഏറെ ഇഷ്ടം തോന്നിയേക്കാവുന്ന ഈ ഡിസൈനർ മാസ്ക് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്