English हिंदी

Blog

s

സുമിത്രാ സത്യൻ

ലോകം  ഇനി നേരിടാൻ പോകുന്നത്  രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വൻ സാമ്പത്തിക മാന്ദ്യമാ യിരിക്കുമെന്ന് ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ അഭിപ്രായപ്പെട്ടു.

ഇന്ത്യയടക്കമുള്ള   ലോകരാജ്യങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടങ്ങളും രാജ്യങ്ങളുടെ വളർച്ചാനിരക്കുകളിൽ വൻ ഇടിവുമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല, 60 മുതൽ 100 ദശലക്ഷം ജനങ്ങൾ ദാരിദ്രത്തിലേക്കു പോകുന്നുവെന്ന വാർത്ത ചൂണ്ടിക്കാണിക്കുന്നതും ഈ വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ  ആവിർഭാവത്തെയാണ് .അതു കൊണ്ട് തന്നെ,  പ്രവാസികൾ ഈ കാര്യം മുഖവിലയ്‌ക്കെടുത്ത് വേണം ഓരോ ചുവടു വയ്ക്കേണ്ടത്..സാമ്പത്തികമായും സാമൂഹ്യമായും പ്രവാസലോകം വളരെയേറെ കരുതലോടെയിരിക്കേണ്ട ഒരാവസ്ഥാവിശേഷത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ചൂണ്ടി കാട്ടി .

Also read:  കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തു

ചെലവ് ചുരുക്കവും ജോലി മേഖലകളിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കി യും അതിനോടനുബന്ധിച്ച്‌ പഠനം നടത്തി സ്വന്തം അറിവ് ശക്തിപ്പെടുത്തുക എന്നുമാണ് ഇതിനെ മറികടക്കാനുള്ള പ്രധാന കാര്യങ്ങളിലൊന്ന്. കൂടുതൽ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുക , കൂടുതൽ ബിസിനസ് മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തുക , പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായ നിക്ഷേപങ്ങളെ കുറിച്ച് മനസിലാക്കി , നിക്ഷേപങ്ങളിൽ നിന്നും വരുമാനം കണ്ടെത്തുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത് .

പ്രവാസികൾ മെഡിക്കൽ / ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളിൽ  ചേരുക :

മിക്ക പ്രവാസികളും ജോലി ചെയ്യുന്ന രാജ്യങ്ങളിൽ കമ്പനികൾ നൽകുന്ന മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയെ പൂർണമായും ആശ്രയിച്ചു വരുന്നവരാണ്. നാട്ടിൽ; തിരിച്ചു സ്ഥിര താമസമാക്കുമ്പോൾ നാട്ടിലെ മെഡിക്കൽ ഇൻഷുറൻസ് എടുക്കാം എന്ന ധാരണ മിക്ക പ്രവാസികളെയും സാമ്പത്തികമായും മാനസികമായും ശാരീരികമായും കടുത്ത പ്രതിസന്ധിയിലേക്ക് കൊണ്ട് പോകുന്നുണ്ട്.പ്രവാസ ജീവിത ശൈലികളിൽ വരാവുന്ന രോഗങ്ങളെ നല്ല ചികിത്സയിലൂടെ അതിജീവിക്കുന്നതിനും നാട്ടിൽ പോകുന്ന അവസരങ്ങളിൽ പ്രവാസിയെ കൊണ്ട് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ സാമ്പത്തിക ഭാരമാകാതിരിക്കാനും ഇന്ത്യയിലെ മെഡിക്കൽ/ ഹെൽത്ത് ഇൻഷുറൻസുകൾ സഹായകരമാകും .

Also read:  സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കരകയറാന്‍ കേരള മോഡല്‍ മതിയാകില്ല

വയസ്സ് കൂടുന്നതനുസരിച്ചു മെഡിക്കൽ കവറേജുകൾ കുറയുകയും ഇൻഷുറൻസ് പ്രീമിയം തുക കൂട്ടുകയും ചെയ്യും . എല്ലാ വർഷവും കൃത്യമായി പുതുക്കാൻ ശ്രദ്ധിക്കണം കമ്മീഷൻ കുറവായതിനാൽ ചിലപ്പോൾ ഇൻഷുറൻസ് കമ്പനിയെ ഏജൻറ്റോ നിങ്ങളെ പുതുക്കാൻ ഓർമപ്പെടുത്തി എന്ന് വരില്ല.

പുതുക്കിയില്ലെങ്കിൽ നിങ്ങളുടെ വാർഷിക ആനുകൂല്യങ്ങൾ ലഭിക്കില്ല . ഒരു വർഷം 3000 രൂപ (ഏകദേശം AED 150 /-) മുതൽ മെഡിക്കൽ ഇൻഷുറൻസ് കരസ്ഥമാക്കാം. മെഡിക്കൽ ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസം , മെഡിക്കൽ ഇൻഷുറൻസ് ആശുപത്രി ചിലവുകൾക്കും മെഡിക്കൽ  ചിലവുകൾക്കും പരിരക്ഷ നൽകുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് ആശുപത്രിയിൽ കിടക്കുന്ന ദിവസങ്ങളിലെ അല്ലെങ്കിൽ ചികിത്സയുടെ കാലയളവിലെ ഓരോരുത്തരുടെ ശമ്പളമോ ബിസിനസ് വരുമാനമോ കൂടി അധികമായി മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് പുറമെ ലഭിക്കും എല്ലാ പ്രവാസികളും അവരവരുടെ നാട്ടിൽ സർവീസുകൾ നടത്തുന്ന ഇൻഷുറൻസ് കമ്പനികളുമായോ ഏജൻറ്റുകളുമായോ
ബന്ധപ്പെട്ടു കൃത്യമായ ആരോഗ്യ വിവരങ്ങൾ നൽകി അനിവാര്യമായ ഇൻഷുറൻസ് ലഭ്യമാക്കാം .

Also read:  ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;ആദ്യം കാമുകന്‍ അറസ്റ്റില്‍,പിന്നാലെ ഭാര്യയും അഴിക്കുള്ളില്‍

( തുടരും )